മഅദനിക്ക് ജാമ്യം നിഷേധിക്കുന്നത് കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം : മുഹമ്മദ്‌ റജീബ്

കൊച്ചി:  കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് അബ്ദുല്‍ നാസ്സര്‍ മഅദനിക്ക്  സാമാനി നീതിയും ജാമ്യവും ലഭിക്കാതിരിക്കാനുമുള്ള ശ്രമം നടത്തുന്നതെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് പ്രസ്താവിച്ചു. മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക്  പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി ആലുവ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് പി.ഡി.പി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇല്ലാക്കഥകളും  കള്ള തെളിവുകളും ഉണ്ടാക്കിയാണ് ബംഗ്ലൂര്‍ സ്ഫോടന കേസ്സില്‍ മഅദനിയെ പ്രതി ചേര്‍ത്തത്. അതേ പേരും നുണകളും കള്ള സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ എത്തിച്ചു മഅദനിക്ക് ലഭിക്കേണ്ട സാമാന്യ നീതിയും പൌരാവകാശങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതൊരു രാജ്യവും അന്താരാഷ്‌ട്ര തലത്തില്‍ ആദരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നത് പൌരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോഴാണെന്നും മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു.
 
പി.ഡി.പി. ജില്ലാ പ്രസിഡണ്ട്‌ കെ.കെ.വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എ.മുജീബ് റഹ്മാന്‍, സുബൈര്‍ വെട്ടിയാനിക്കള്‍, ആലുവ മണ്ഡലം പ്രസിഡണ്ട്‌ നാസ്സര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.