ആലപ്പുഴ: ബംഗ്ലൂര്‍ സ്ഫോടനത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നും നാടു കടത്തപ്പെട്ട പി.ഡി.പി.ചെയര്‍മാനും മത പണ്ഡിതനുമായ അബ്ദുല്‍ നാസ്സര്‍ മഅദനി എന്നൊരാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നന്വേഷിക്കാന്‍ പോലും തയ്യാറാകാത്ത വി.എസ്.അച്ചുതാനന്ദന്റെ നിലപാട് നന്ദികേടും പ്രതിഷേധാര്‍ഹവുമാണെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി അഭിപ്രായപ്പെട്ടു. മഅദനിയോടുള്ള നീതി നിഷേധത്തിനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഇരുമ്പു പാലത്തിനു സമീപമുള്ള ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാരെയും അഴിമതിക്കാരെയും ജയിലിലടക്കാന്‍ മുന്‍കയ്യെടുത്ത വി.എസ്.സ്വന്തം ഭരണത്തിന് കീഴില്‍ നീതി നിഷേധത്തിനിരയായവരെ കണ്ടിലെന്ന് നടിക്കുന്നത് ഏതു പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും സബാഹി ആവശ്യപ്പെട്ടു.അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിറകെ പോയി നഗ്നനായി ഭരണം നടത്തുന്ന കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ കീഴില്‍ മതപണ്ഡിതനായ അബ്ദുല്‍ നാസ്സര്‍ മഅദനിയെ പ്രതിചേര്‍ത്ത് നടത്തുന്ന അന്വേഷണം അംഗീകരിക്കാനാവില്ലെന്നും സബാഹി പറഞ്ഞു.
ജനറലാസ്പത്രി ജങ്ഷനില്‍നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഇരുമ്പുപാലം പോസ്റ്റോഫീസിനുമുന്നില്‍ സമാപിച്ചു.സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് മാഹീന്‍ ബാദുഷാ മൗലവി, സെക്രട്ടറി സുനീര്‍ ഇസ്മയില്‍, എ. അന്‍സാരി ആലപ്പുഴ, ഷാജികൃഷ്ണന്‍, വി.എം. ഷെരീഫ്, രാമന്‍ചിറ ഷറഫുദ്ദീന്‍, സീനാ ഷാജഹാന്‍, ടി.എം. രാജ, സിയാദ് കാസിം, ഇ. ഹബീബ്, ബദറുദ്ദീന്‍, കെ.എം. നാസര്‍, സി.എം. ജബ്ബാര്‍, ഷാജഹാന്‍ പുന്തല, എന്നിവര്‍ നേതൃത്വം നല്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ