തിരുവനന്തപുരം : അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നല്‍കുക, വിചാരണ കര്‍ണ്ണാടകക്ക് പുറത്തു നടത്തുക, ബംഗ്ലൂര്‍ സ്ഫോടന കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പി.ഡി.പി.സംസ്ഥാന ട്രഷറര്‍ അജിത് കുമാര്‍ ആസാദ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, പനവൂര്‍ ഹസ്സന്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, ബീമാപ്പള്ളി യൂസുഫ്, ബീമാപ്പള്ളി ഷാഫി, നടയര ജബ്ബാര്‍, വള്ളക്കടവ് സിദ്ധീഖ്, അണ്ടൂര്‍കോണം സുല്‍ഫി, പൂവച്ചല്‍ സലിം, തോട്ടമുക്ക് നവാസ്, നഗരൂര്‍ റഫീഖ്, ഒറ്റപ്പന അസീം, കിള്ളി അജീര്‍, നൌഷാദ് മൌലവി, അമ്പലത്തറ ബഷീര്‍, അബ്ദുല്‍ സലാം, കല്ലമ്പലം ബദര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ