കൊല്ലം: അബ്ദുന്നാസിര്‍ മഅദനിയെ ഉടന്‍ മോചിപ്പിക്കുക ,ബാംഗ്ലൂര്‍ സ്ഫോടനക്കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, വിചാരണ കര്‍ണാടകക്ക് പുറത്തു നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റൊഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം നടന്ന ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, ജനറല്‍ സെക്രട്ടറി സുനില്‍ ഷാ, വൈസ് പ്രസിഡന്റ് ബി.എന്‍.ശശികുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി തേവലക്കര ഷെമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ