കോട്ടയം: എം.എസ്.നൗഷാദ് ചങ്ങനാശ്ശേരിയെ പി.ഡി.പി. കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിന്റെ അധ്യക്ഷതയില്‍ ഈരാറ്റുപേട്ടയില്‍ കൂടിയ പി.ഡി.പി. കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗം ഐകകണേ്ഠ്യന തിരഞ്ഞെടുത്തു. കെ.ജെ.ദേവസ്യ ഈരാറ്റുപേട്ട (ജനറല്‍ സെക്രട്ടറി) വി.എ.മുഹമ്മദ് ബഷീര്‍, കെ.എച്ച്.സിദ്ധിക്ക്, പി.എച്ച്.അന്‍സാരി, ഒ.എ.സക്കറിയ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുള്‍കരി വട്ടക്കയം, സക്കീര്‍ കളത്തില്‍, ഷാജി കാട്ടിക്കുന്ന്, മുഹമ്മദാലി കാഞ്ഞിരപ്പള്ളി (ജോ.സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗത്തില്‍ എം.എസ്.നൗഷാദ്, നിഷാദ് നടയ്ക്കല്‍, കെ.ജെ.ദേവസ്യ, റഷീദ് കോട്ടപ്പള്ളി, വി.എ.മുഹമ്മദ് ബഷീര്‍, സഫറുള്ളഖാന്‍, പി.എച്ച്.അന്‍സാരി, സക്കീര്‍ കളത്തില്‍, അനൂപ് വരാപ്പള്ളി, സീതി മുഹമ്മദ്, മുജീബ് മഠത്തില്‍പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ