![]() |
| അഡ്വ.അക്ബര്‍ അലി ഉത്ഘാടനം ചെയ്യുന്നു |
തിരൂര്‍: അബ്ദുന്നാസര്‍ മഅദനിയുടെ അന്യായമായ ജയില്‍വാസത്തെ സംബന്ധിച്ച് ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.അക്ബറലി ആവശ്യപ്പെട്ടു. മഅദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് പി.ഡി.പി മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തിരൂര്‍ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഐ.എസ.എഫ്. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഹനീഫ പുത്തനത്താണി, സക്കീര്‍ പരപ്പനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ജഅഫറലി ദാരിമി, എം.എ.അഹ്മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ.ഷംസുദ്ദീന്‍ സ്വാഗതവും കെ.പി.എ സത്താര്‍ നന്ദിയും പറഞ്ഞു.തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ചിന് ജില്ലാ നേതാക്കളായ എന്‍.എം. സിദ്ദീഖ്, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍, നാസര്‍ വള്ളുവങ്ങാട്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ നേതൃത്വംനല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ