മഅദനിക്ക് നീതി ലഭിക്കുംവരെ പ്രക്ഷോഭം - സാബു കൊട്ടാരക്കര

കോട്ടയം: അബ്ദുന്നാസിര്‍ മഅദനിക്ക് നീതി ലഭിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് പി.ഡി.പി ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു. മഅദനിക്ക് നീതി നല്‍കുക, കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക, വിചാരണ കര്‍ണാടകക്ക് പുറത്ത് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എസ്. നൗഷാദ്, കെ.ജെ. ദേവസ്യ, നിഷാദ് നടക്കല്‍, വി.എ. മുഹമ്മദ് ബഷീര്‍, കെ.എച്ച്. സിദ്ദീഖ്, അബൂബക്കര്‍, അസ്‌കര്‍ വൈക്കം, സക്കീര്‍ കളത്തില്‍, ഒ.എ. സക്കറിയ, മുഹമ്മദലി, കരീം വട്ടക്കയം എന്നിവര്‍ സംസാരിച്ചു. സഫറുല്ലാ ഖാന്‍, മുഹമ്മദ് പായിപ്പാട്, റഷീദ് കോട്ടപ്പള്ളി, ഷാഹുല്‍ ഹമീദ്, അനൂപ് കാഞ്ഞിരപ്പള്ളി, ഷാജി കാട്ടിക്കുന്ന്, അന്‍സര്‍ ഷാ കുമ്മനം, മുജീബ് മഠത്തിപ്പറമ്പില്‍, എ.കെ. സുകുമാരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.