പാലക്കാട് : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി നല്‍കുക, കേസന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ പി.ഡി.പി.യുടെ പ്രവാസി സംഘടനായ പി.സി.എഫിന്റെ കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് എം.വി.അഹമ്മദ് ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി മുഹമ്മദ് സിയാവുദ്ദീന്‍ അധ്യക്തവഹിച്ചു. ജില്ലാ പ്രസിഡണ്ട് തോമസ് മാഞ്ഞൂരാന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.സുബ്രമണ്യന്‍, സൈതലവി നെല്ലായ, പി.ഷംസുദ്ധീന്‍, ചന്ദ്രന്‍ ഒമയംപള്ളം, മന്‍സൂര്‍, ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ