നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പിനൊരുങ്ങുക

പുതിയ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ പതിമൂന്നിനു നടക്കും. മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേരുണ്ട് എന്നുറപ്പ് വരുത്താന്‍ മുഴുവന്‍ പ്രവര്‍ത്തകരും ശ്രദ്ദ ചെലുത്തേണ്ടതാണ്‌.ജനുവരി ഒന്നിനകം പതിനെട്ടു വയസ്സ് തികഞ്ഞ മുഴുവന്‍ പേര്‍ക്കും 2011 ലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ട്. ഓണ്‍ലൈന്‍ വഴിയോ താലൂക്ക് ഓഫീസുകളില്‍ നേരിട്ട് എത്തിയോ തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാവുന്നതാണ്. താലൂക്ക്‌ ഓഫീസിലെത്തിയാല്‍ നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കിയാല്‍ മതി. ഓണ്‍ലൈന്‍ ആയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി പേര് രജിസ്ടര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശ ഇന്ത്യക്കാര്‍ക്കും തിരഞ്ഞെടുപ്പ് സമയം നാട്ടിലുണ്ടെങ്കില്‍ വോട്ടു ചെയ്യാന്‍ കഴിയും. അത് കൊണ്ട് തന്നെ നാട്ടില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ സംക്ഷിപ്ത രൂപം ലഭിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്.തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാവരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.അത് കൊണ്ട് തന്നെ വോട്ടര്‍പട്ടിക പരിശോധിച്ച് പേരുണ്ടെന്ന് ഉറപ്പു വരുത്തുക.  

1 അഭിപ്രായം:

  1. 140മന്ടലങ്ങളില്‍ ഒറ്റയ്ക്ക് നിന്ന് തിരെഞ്ഞെടുപ്പിനെ നേരിടുക.പൊതു സ്വതന്ദ്രന്‍മാരെ ഇറക്കി പാര്‍ട്ടി ചിന്നതില്‍ മത്സരിപ്പികുക.പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.