മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തും : പി.ഡി.പി

മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുമെന്ന് പി.ഡി.പി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി മത്സരരംഗത്തുണ്ടാകും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അവസാന തന്ത്രങ്ങള്‍ക്ക് 20ന് കാലത്ത് 10ന് മലപ്പുറത്ത് ചേരുന്ന ജില്ലാ എക്‌സി. യോഗത്തില്‍ രൂപം നല്‍കും.

20ന് വൈകീട്ട് മൂന്നിന് മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജില്ലാ സെക്രട്ടറി അഡ്വ. കെ.ഷംസുദ്ദീന്‍, അസീസ് വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

4 അഭിപ്രായങ്ങൾ:

  1. പത്രികാ സമർപ്പണം മദനിയുടെ മകനിലൂടെ തുടക്കമിടുക.

    മറുപടിഇല്ലാതാക്കൂ
  2. 10 വര്ഷത്തോളം അന്യായമായി തടവിലൈട്ട് പീഡിപിചത് പോരാഞിട്ട്, ഫാസിസ്റ്റ് ബരണതിന്നെതിരെയും പെണ് വാണിഭക്കാര്ക്കും അഴിമതിക്കാര്ക്കുമെതിരെയും ശക്തമായി എതിര്ക്കുന്ന നേതാവിന്നെ കളള തെളിവുകളുന്റാക്കി, തീവ്രവാധിയാക്കി ജയിലില് അടചതിന്നെതിരെയുളള പ്രതിഷേധണ്ഗള്ക്കുളള പിന്തുണയാവണം ഈ തിരെഞെടുപ്പ്
    .നിരപരാധിയായിട്ടും തുറുങ്കില് അടക്കപ്പെട്ടതിന്നെതിരെയും നിരപരാധി ആണെന്നു സാക്ഷി മൊഴികളും കെട്ടിചമചതാണെന്നു ആറിഞിട്ടും പ്രതികരിക്കാത്ത ഇടതു വലതു കക്ഷികള്ക്കെതിരെ വോട്ടിലൂടെ ശബ്ധിക്കാന് നല്ലവരായ ജനങ്ങളോട് അഭ്യര്ത്തിക്കുക..
    പിഡിപിക്ക് നെല്ക്കുന്ന ഒരോ വോട്ടും ഒരിക്കലും പാഴാവില്ലാ,കാരണം അതൊരു നിരപരാധിയെ ഫാസിസ്റ്റ് ഭരണ വര്ഗതിന്റെ പീഡനങ്ങള്ക്കെതിരെയുളള ശബ്ദമാണ്. അതിന്നു വേണ്ടിയുളള അഭ്യര്ത്തനയാവണം ഈ തിരെഞെടുപ്പില്. എല്ലാതെ രാജ്യതെ വിഴുണ്ഗുന്ന അഴിമതിക്കും,സംസ്ക്കാരതേ അട്ടിമറിക്കുന്ന പെണ്ണ് വാണിഭത്തിന്നുളള പിന്തുണയെല്ലാ..
    പിഡിപിക്കുളള ഒരോ വോട്ടും അതുകൊണ്ടു ഒരിക്കലും പാഴാവില്ലാ.

    മറുപടിഇല്ലാതാക്കൂ
  3. സത്യത്തിനും തുല്യ നീതിക്കുവേണ്ടി ശബ്ധിച്ചതിന്റെ പേരില്‍ തീവ്രവാദിയായും ഭീകരവാദിയായും മുദ്രകുത്തി ജയിലറകള്‍ പകരം നല്‍കിയ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ക്കെതിരെ ജനകീയ ചെറുത്ത് നില്പിന്റെ പുതിയ ചരിതം രചിക്കാന്‍ ............പി .ഡി .പി .സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.