മഞ്ചേശ്വരം: ബി.ജെ.പിയുടെ കുപ്രചരണവും മഞ്ചേശ്വരം മണ്ഡലത്തിലെ സവിശേഷ സാഹചര്യവും കണക്കിലെടുത്ത് പി.ഡി.പി സ്ഥാനാര്‍ത്ഥി യൂനുസ് തളങ്കര പത്രിക പിന്‍വലിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നേതാക്കളും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സാധാരണക്കാര്‍ക്കിടയില്‍ മഅദനിയെ കുറിച്ചും അദ്ദേഹത്തിന്റെ കേസ് കാര്യങ്ങളെ കുറിച്ചും നടത്തുന്ന കുപ്രചരണങ്ങള്‍ സാമാന്യ നീതിക്ക് നിരക്കുന്നതല്ലായെന്നും കൂടാത മഞ്ചേശ്വരം നിയേജക മണ്ഡലത്തിലെ സവിശേഷ സാഹചര്യത്തില്‍ ഒരു പക്ഷേ ബി.ജെ.പി.സ്ഥാനാര്‍ത്ഥിക്കുണ്ടാവുന്ന മുന്നേറ്റം പി.ഡി.പിയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാനാവില്ലായെന്നും കേരളത്തിലെ മത സൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതിനായും വര്‍ഗ്ഗിയ കക്ഷികളുടെ മുന്നേറ്റം തടയുന്നതിനായും പി.ഡി.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണെന്നും മറ്റു വിഷയങ്ങളില്‍ യഥാസമയം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി തീരുമാനം പ്രഖ്യാപിക്കുമെന്നും പി.ഡി.പി ജില്ലാ പ്രസിഡന്റ് ഐ.എസ്. സകീര്‍ഹുസൈന്‍, സെക്രട്ടറി യൂനുസ് തളങ്കര, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കെ.പി. മുഹമ്മദ്, സെക്രട്ടറി സാദിക്ക് മുളിയടുക്ക എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ