ഇബ്രാഹിം തിരൂരങ്ങാടി പി.ഡി.പി സ്ഥാനാര്‍ഥി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തില്‍ പി.ഡി.പി.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇബ്രാഹിം തിരൂരങ്ങാടിയുടെ പ്രചാരണ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമായി. തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ഇന്നു വൈകിട്ട് നാലുമണിക്ക് ചെമ്മാട് ടൗണിലെ വില്ലേജോഫീസ് പരിസരത്ത് നടക്കും. സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്യും. പി.ഡി.പി.യുടെ മുന്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടാണു ഇബ്രാഹിം തിരൂരങ്ങാടി

പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് എന്നിങ്ങനെ ആറ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് തിരൂരങ്ങാടി മണ്ഡലം.

പി.ഡി.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി

തിരൂരങ്ങാടി: മണ്ഡലം പി.ഡി.പി. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.
ഭാരവാഹികള്‍: സൈതലവി പതിനാറുങ്ങല്‍ (ചെയ), സമദ് പാറപ്പുറം (ജന. കണ്‍), ഷഫീഖ് തിരൂരങ്ങാടി (ട്രഷ). യോഗം ജില്ലാ വൈസ് പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. സൈതലവി പതിനാറുങ്ങല്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി ഇബ്രാഹിം തിരൂരങ്ങാടി, സക്കീര്‍ പരപ്പനങ്ങാടി, റസാഖ്ഹാജി, ജലീല്‍ ആങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു
 
പി.ഡി.പി തിരഞ്ഞെടുപ്പ് കമ്മിറ്റി

താനൂര്‍: തിരൂരങ്ങാടി മണ്ഡലം പി.ഡി.പി സ്ഥാനാര്‍ഥി ഇബ്രാഹിം തിരൂരങ്ങാടിയുടെ പ്രചാരണത്തിനായി നന്നമ്പ്ര പഞ്ചായത്തില്‍ 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗം വേലായുധന്‍ വെന്നിയൂര്‍ ഉദ്ഘാടനംചെയ്തു. .എ. റസാഖ്ഹാജി, റഷീദ് പാട്ടശ്ശേരി, ഹസ്സന്‍ തിരുത്തി, മുനീര്‍ തെയ്യാല എന്നിവര്‍ പ്രസംഗിച്ചു. എന്‍.വി. ആബിദ് ചെയര്‍മാനും മുനീര്‍ തെയ്യാല കണ്‍വീനറുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.