തൊടുപുഴ: നിരന്തരം ഭരണകൂട വേട്ടക്ക് വിധേയമാകുന്ന അബ്ദുന്നാസിര്‍ മഅദനി നീതിനിഷേധത്തിന്റെ ഇരയാണെന്ന് പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ പറഞ്ഞു.
പി.ഡി.പി തൊടുപുഴയില്‍ സംഘടിപ്പിച്ച ബി.എസ്.എന്‍. എല്‍ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅദനി വേട്ടക്കെതിരെ പി.ഡി.പി സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച സമരങ്ങളുടെ ഭാഗമായിരുന്നു ധര്‍ണ.
ദേശവ്യാപകമായി ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും പിന്നാക്ക രാഷ്ട്രീയത്തിനും എതിരായി നടക്കുന്ന കടന്നുകയറ്റത്തിന്റെ ഭാഗമാണ് മഅദനിക്കെതിരായ നീതിനിഷേധമെന്ന് അദ്ദേഹം ആരോപിച്ചു.
പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് കളരിക്കല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ആലക്കോട് കരീം, എം.എം. ഇസ്മായില്‍, പി.ഇ. ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ