കൊച്ചി: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മെയ് 20 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അബ്ദു നാസര്‍ മദനിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ 20 ന് മൂവാറ്റുപുഴയില്‍ നടത്താനിരുന്ന പ്രതിഷേധറാലിയും സമ്മേളനവും 27 ലേക്ക് മാറ്റിവച്ചതായി സംയുക്ത വേദി കണ്‍വീനര്‍ ടി.എ. മുജീബ് റഹ്മാന്‍ അറിയിച്ചു. 27 ന് വൈകിട്ട് 4 ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം അഞ്ചിന് ടൗണ്‍ ഹാള്‍ മൈതാനിയില്‍ നടക്കും.
മഅദനിയുടെ വിഷയത്തില്‍ നിഷേധാത്മക നിലപാടെന്ന് : മുസ്‌ലിം സംയുക്തവേദി
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ ജയിലിലടച്ച അബ്ദുന്നാസര്‍ മഅദനിക്കെതിരെ നടക്കുന്ന നീതിനിഷേധം സംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അവലംബിച്ചിരിക്കുന്ന നിഷേധാത്മകനിലപാട് പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം സംയുക്തവേദി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.കള്ളത്തെളിവുകളുടെയും വ്യാജ മൊഴികളുടെയും പിന്‍ബലത്തില്‍ പൊതുപ്രവര്‍ത്തകനായ മ അദനിയെ വീണ്ടും ജയിലിലടച്ച് ഒമ്പതു മാസം പിന്നിട്ടിട്ടും നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പോലും ഒരക്ഷരം ഉരിയാടാത്ത ഇരുമുന്നണികളുടെയും വക്താക്കള്‍ ഭരണകൂട ഭീകരതയെയും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെയും പ്രോസ്താഹിപിക്കുകയാണെന്ന് മുസ്ലിം സംയുക്ത വേദി കുറ്റപ്പെടുത്തി.ഡോ.ബിനായക് സെന്നിനു ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ യോഗം ആഹ്ലാദം രേഖപ്പെടുത്തി.

സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീംമൗലവി അധ്യക്ഷത വഹിച്ചു.കാഞ്ഞാര്‍ അബ്ദുല്‍റസാഖ്മൗലവി, ചേലക്കുളം അബ്ദുല്‍ഹമീദ്മൗലവി, മുഹമ്മദ്‌സാലിഹ് അല്‍ഖാസിമി, വൈ.എം.ഹനീഫാമൗലവി കൊല്ലം, വി.എച്ച്. അലിയാര്‍മൗലവി ചങ്ങനാശ്ശേരി, അബ്ദുല്‍മജീദ് അമാനി നദ്‌വി, സയ്യിദ് പൂക്കോയതങ്ങള്‍ മലപ്പുറം, അബ്ദുല്‍സലാംമൗലവി ഈരാറ്റുപേട്ട, ഹാഫിസ് സുലൈമാന്‍മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പൊന്നാനി, മൗലവി സലീമുല്‍ഹാദി, നാസിറുദ്ദീന്‍മൗലവി തൊടുപുഴ, മീരാന്‍ ബാഖവി കളമശ്ശേരി, സയ്യിദ് മുനീബ്തങ്ങള്‍ സഖാഫി, അഹമ്മദ്കബീര്‍ അമാനി, ഹഫീസ് റഫീഖ്മൗലവി, മുഹമ്മദ്ഷാഫി തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ