കൊച്ചി: അബ്ദുന്നാസിര്‍ മഅദനിയുടെ കുടുംബം ഏറെ പ്രതീക്ഷയിലാണ്; ഒപ്പം കടുത്ത ആശങ്കയിലും. മഅദനി നല്‍കിയ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയാനിരിക്കേ പ്രാര്‍ഥനയില്‍ മുഴുകി നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഈ കുടുംബം. പ്രാര്‍ഥനകളും പ്രതീക്ഷകളുമായി നാടിന്റെ നാനാഭാഗത്തുനിന്നും അഭ്യുദയകാംക്ഷികളുടെ ഫോണ്‍ വിളികള്‍ വരുന്നുമുണ്ട്.
പ്രമേഹം മൂലമുള്ള കാഴ്ചക്കുറവടക്കം കടുത്ത രോഗങ്ങളാല്‍ വലയുകയാണ് മഅദനിയെന്നും അദ്ദേഹത്തിന് ജാമ്യമനുവദിച്ചുവെന്ന ശുഭവാര്‍ത്തക്കായി കാത്തിരിക്കുകയാണെന്നും ഭാര്യ സൂഫിയ പറയുന്നു. പ്രതീക്ഷയുമായി മകന്‍ ഉമര്‍ മുഖ്താറും സൂഫിയക്കടുത്തുണ്ട്. ഇളയമകന്‍ സലാഹുദ്ദീന്‍ അയ്യൂബി പഠനസ്ഥലത്താണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ