തിരുവനന്തപുരം: പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതി പുന:സംഘടിപ്പിച്ചു. പുതുതായി പന്ത്രണ്ടു പേരെ കൂടി ഉള്‍പ്പെടുത്തിയാണു കമ്മിറ്റിയില്‍ സമൂലമായ അഴിച്ചുപണി നടത്തിയത്. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയാണ് തീരുമാനം അറിയിച്ചത്. നിര്‍ജ്ജീവമായ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണു നടപടി. അജിത്കുമാര്‍ ആസാദ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും വര്‍ക്കല രാജ് സീനിയര്‍ വൈസ് ചെയര്‍മാനുമായിരിക്കും. അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍ (തിരുവനന്തപുരം), അഡ്വ.ഷംസുദ്ദീന്‍ (മലപ്പുറം), അഡ്വ. സുധാകരന്‍ (കോഴിക്കോട്), മൊയ്തീന്‍ ചെമ്പോത്തറ (വയനാട്), നിസാര്‍ മേത്തര്‍ (കണ്ണൂര്‍), ടി.എ.മുജീബ് റഹ്മാന്‍ (ഏറണാകുളം), മുഹമ്മദ് സിയാവുദ്ദീന്‍ (പാലക്കാട്) സുബൈര്‍ വെട്ടിയാനിക്കല്‍ (ഏറണാകുളം), എം.എസ്.നൌഷാദ് (കോട്ടയം), കെ.ഇ. അബ്ദുല്ല (ത്രിശ്ശൂര്‍), മൈലക്കാട് ഷാ (കൊല്ലം) എന്നിവരാണ് പുതിയ സി.എ.സി.അംഗങ്ങള്‍.
മാഹിന്‍ ബാദുഷ മൌലവി (ആലപ്പുഴ), തോമസ് മാഞ്ഞൂരാന്‍ (പാലക്കാട്), സുബൈര്‍ സബാഹി (കോട്ടയം), മുഹമ്മദ് റജീബ് കൊല്ലക്കടവ് (ആലപ്പുഴ), വീരാന്‍കുട്ടി ഹാജി (ഏറണാകുളം), സാബു കൊട്ടാരക്കര (കൊല്ലം), അഡ്വ.വള്ളികുന്നം പ്രസാദ്, അഡ്വ.മുട്ടം നാസ്സര്‍ (ആലപ്പുഴ), യു.കെ. അബ്ദുല്‍ റഷീദ് മൌലവി (കൊല്ലം) എന്നിവര്‍ അംഗങ്ങളായി തുടരും. അഡ്വ.അക്ബര്‍ അലി (മലപ്പുറം) വര്‍ക്കിംഗ് ചെയര്‍മാനായി തുടരും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ