നാടകമേ ഉലകം

ആര്യാടന്‍ മത വിശ്വാസിയായി !

ഇക്കാലമത്രയും സൗഗരവ-ദൃഢപ്രതിജ്ഞകളെടുത്തിരുന്ന ആര്യാടന്‍ മുഹമ്മദ് ഇന്നലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. കാരണം ആര്യാടനു മാത്രമേ അറിയൂ. ദൈവവിശ്വാസികള്‍‌ നിലമ്പൂരില്‍ വര്‍ദ്ദിക്കുന്നു എന്ന ചിന്തയാണു പുതിയ തീരുമാനത്തിനു പിന്നില്‍ എന്നാണു കേള്‍വി. പ്രതിജ്ഞാവാചകം ചൊല്ലുമ്പോള്‍ ദൈവനാമത്തിലിന് ഊന്നല്‍ നല്‍കാനും അദ്ദേഹം മറന്നില്ല. ഏതായാലും ആര്യാടന്റെ മാറ്റം സദസ്സില്‍ കൂട്ടച്ചിരിയുണര്‍ത്തി.

മൂന്നു രൂപ മെമ്പര്‍ഷിപ്പ് മതിയെന്നു പറഞ്ഞയാള്‍ക്ക് മന്ത്രി സ്ഥാനം വേണം !

കോണ്‍ഗ്രസില്‍ തനിക്കു മൂന്നു രൂപയുടെ മെമ്പര്‍ഷിപ്പ് മതിയെന്നും സ്ഥാനമാനങ്ങള്‍ തനിക്കു വേണ്ടെന്നും ഗ്രൂപ്പ് കളി മതിയാക്കിയെന്നും പറഞ്ഞ മുരളി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചപ്പോള്‍ തനി സ്വരൂപം കാണിച്ചു തുടങ്ങിയെന്നു ഉമ്മന്‍ചാണ്ടി-രമേശ് വിഭാഗം.

മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിട്ടു കിട്ടിയില്ലെന്നു മാത്രമല്ല സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണം പോലും മുന്‍ കെ.പി.സി.സി.അദ്യക്ഷനു കിട്ടിയില്ലത്രേ ! മുരളിയെ കുറ്റപ്പെടുത്തിട്ടെന്താ ?മുരളിയേട്ടന്റെ ക്ഷമക്കും ഒരതിരില്ലേ ?

ഷാജിക്കു തുണയായി എസ്.ഡി.പി.ഐ.
 

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എം.ഷാജി രക്ഷപ്പെട്ടത് എസ്.ഡി.പി.ഐ.യുടെ പരോക്ഷ സഹായത്താല്‍! ചാനല്‍ ചര്‍ച്ചകളില്‍ സംഘപരിവാറിനെ കടത്തിവെട്ടും വിധം മുസ്ലിം സംഘടനകളെയും നേതാക്കളെയും കടന്നാക്രമിക്കുന്നതിലും കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിലും നിപുണനായ  ഈ യൂത്ത് നേതാവിനെ വിജയിപ്പിക്കുന്നതില്‍ പരോക്ഷമായി പങ്കു വഹിച്ച എസ്.ഡി.പി.ഐ. ഒരിക്കല്‍ കൂടി സ്വന്തം അണികളെയും സമൂഹത്തെയും വഞ്ചിക്കുകയായിരുന്നു. മുസ്ലിം സമുദായത്തിലെ ചിന്തിക്കുന്ന മുഴുവന്‌ ആളുകളും എതിര്‍ക്കുന്ന സംഘ പരിവാറിന്റെ ഈ മാനസപുത്രനെ മൂലക്കിരുത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരം സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ സുഡാപ്പി കുട്ടികള്‍ കളഞ്ഞു കുളിക്കുകയായിരുന്നു. ഇടതിനെ പിന്തുണക്കുകയോ നിശ്പക്ഷത പാലിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഷാജിയുടെ പരാജയം ഉറപ്പായിരുന്നു. എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥി നൌഷാദ് പുന്നക്കല്‍ ഇവിടെ 2935 വോട്ടു നേടി. 493 വോട്ടിനാണു ഷാജി ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

മാണി ചോദിച്ചു വാങ്ങും, കുഞ്ഞാലിക്കുട്ടിയോ കിട്ടിയതു വാങ്ങും !

പത്ത് എം.എല്‍.എ.മാര്‍ ഉള്ള തങ്ങള്‍ക്കു മൂന്നു മന്ത്രി സ്ഥാനം വേണമെന്ന മാണി സാറിന്റെ ആവശ്യം തികച്ചും ന്യായം. ആനുപാതികമായി മന്ത്രി സ്ഥാനം വീതിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മാണിക്കിതു ലഭിക്കണം. ആ കണക്കിനാണെങ്കില്‍ ഇരുപത് എം.എല്‍.എ.മാരുള്ള ലീഗിനു ആറു മന്ത്രി സ്ഥാനം നല്‍കേണ്ടി വരും. ലീഗ് അതു ചോദിക്കില്ലെന്നതു വേറെ കാര്യം. കാരണം കോണ്‍ഗ്രസിനേക്കാളും മാണിയെക്കാളും ഭരണം കിട്ടേണ്ടതും നിലനില്‍ക്കേണ്ടതും ലീഗിന്റെ ആവശ്യമാണല്ലോ ? അതു കൊണ്ടു ലീഗ് പതിവുപോലെ വിട്ടു വീഴ്ചക്കു തീര്‍ച്ചയായും തയ്യാറാവും. വേണമെങ്കില്‍ തങ്ങള്‍ക്കു കിട്ടുന്നതില്‍ നിന്നും മാണിക്ക് നല്‍കാന്‍ വരെ ലീഗ് തയ്യാറാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.