പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഇനിയും ശ്രമിക്കും : അബ്ദുല്‍ നാസ്സര്‍ മഅദനി

ബാംഗ്ലൂര്‍ :  പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കൂട്ടായ്മ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് പി.ഡി.പി.യാണെന്നും ഇനിയും ആ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെ പാര്‍ട്ടി നിലകൊള്ളുമെന്നും അബ്ദുല്‍ നാസ്സര്‍ മഅദനി പത്രക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയില്‍ കഴിഞ്ഞ് കുറെ നാളായി പല നേതാക്കളും രാജിവെച്ചു പോയിട്ടും ആത്മാര്‍ത്ഥമായി തന്നെ പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി കൂടുതല്‍ കര്‍മ്മോത്സുകരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഉടന്‍ തന്നെ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

സുപ്രീം കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ പല കേസുകളിലും ഉള്‍പ്പെടുത്തി തന്നെ കുടുക്കുവാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്ര ഏജന്‍സികളും കര്‍ണാടക പോലീസും കൂടി ആസൂത്രിതമായി നടത്തിക്കൊണ്‌ടിരിക്കുകയാണ്. കോയമ്പത്തൂര്‍ കേസ്സില്‍ നിരപരാധിയെന്നു കണ്ടു വിട്ടയച്ചതിനു ശേഷം പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കെന്നു കണ്ട പഴയ ശത്രുക്കളും പുതിയ ശത്രുക്കളും കൂടി തന്നെ കള്ളക്കേസില്‍ കുടുക്കുകയും നാടു കടത്തുകയുമായിരുന്നു.
 മര്‍ദ്ദിത സമൂഹത്തെ ഒരുമിച്ചു നിര്‍ത്താന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും ഈ വിഭാഗം നേരിടുന്ന ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുകുകയും ചെയ്തു എന്ന ഒറ്റ കാരണത്താലാണു തന്നെ കോയമ്പത്തൂര്‍ കേസ്സില്‍ പെടുത്തി ജയിലിലടച്ചതന്നും മഅദനി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.