ലീഗു രാഷ്ട്രീയത്തിലെ പുതിയ കാഴ്ചകള്‍

വി.ഐ.പി.കള്‍ അവര്‍ എത്ര വലിയവരായാലും അവരൊക്കെ പാണക്കാട്ടു വന്നു അനുഗ്രഹങ്ങള്‍ വാങ്ങുന്നതും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതും പാണക്കാട്ടു നിന്നും വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതും അവര്‍ അംഗീകരിക്കുന്നതും കേരള രാഷ്ട്രീയ രംഗത്ത് പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണ്. നിരവധി തീക്ഷ്ണമായ വിഷയങ്ങള്‍ വരെ പാണക്കാട്ടു നിന്നും രമ്യമായി പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്നു അതൊക്കെ പഴയ കഥ. ഇരുപതു സാമാജികരുടെ ബലത്തില്‍ കേരള ഭരണത്തെ തന്റെ ആജ്ഞക്കക്കനുസരിച്ചു നിയന്ത്രിക്കാമായിരുന്നിട്ടും ശിഹാബ് തങ്ങളുടെ പിന്‍മുറക്കാരന്‍ ആ പതിവു തെറ്റിക്കുകയാണ്. മുസ്ലിം ലീഗിനു വല്ല മുന്നണി തീരുമാനങ്ങളിലും അത്രിപ്തിയുണ്ട്‍ എന്ന സംശയമുണര്‍ന്നാല്‍ തന്നെ മുന്നണി നേതാക്കള്‍ പാണക്കാട്ടെത്തി അതു പരിഹരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞൂഞ്ഞിനെ തേടി പാണക്കാട്ടെ പിന്‍മുറക്കാരന്‍‍ തിരുവനനന്തപുരത്തും കോട്ടയത്തും മന്ത്രിസ്ഥാനത്തിനു വേണ്ടി പാതിരാത്രി കറങ്ങി നടക്കുന്നു ! ഇരുപതു സീറ്റിന്റെ അഹങ്കാരത്തില്‍ മതിമറന്നവര്‍ക്കു തുടക്കം മുതലേ എല്ലാറ്റിലും പിഴക്കുകയാണോ ? എല്ലായിടത്തും കുഞ്ഞാലിക്കുട്ടി മയം. സ്വന്തക്കാര്‍ അതും കോടിപതികള്‍ക്കു മാത്രം മന്ത്രി സ്ഥാനം! ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു മന്ത്രിയായ സി.എച്ചിന്റെ പുത്രനില്‍ സുപ്രധാന വകുപ്പുകള്‍ സ്വന്തമാക്കി കുഞ്ഞാപ്പ! സാത്വികനായ അഹമ്മദ് കബീറും സമദാനിയും ഒക്കെ തഴയപ്പെട്ടു. മുന്നണിയുടെ കെട്ടുറപ്പിനു വേണ്ടി എന്നും വിട്ടുവീഴ്ചക്കു തയ്യാറായിട്ടുള്ള പാര്‍ട്ടിയെന്ന സല്പേരു നശിപ്പിച്ചു പാണക്കാട് തങ്ങളെ കൊണ്ട് മുന്നണി തീരുമാനിക്കാത്ത അഞ്ചാമതൊരു മന്ത്രിയെ പ്രഖ്യാപിച്ചു മുന്നണി മര്യാദ ലംഘിച്ചു' വിനാശ കാലേ വിപരീത ബുദ്ധി'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.