ഇന്ധന വില വര്‍ദ്ദന പി.ഡി.പി. പ്രതിഷേധിച്ചു

കൊച്ചി : രാജ്യത്തെ ജനങ്ങളെക്കാള്‍ വലുത് എണ്ണക്കമ്പനികളാണെന്ന ധാരണയാണ് കേന്ദ്ര സര്ക്കാരിനുള്ളതെന്നു വ്യക്തമാക്കണമെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ രജീബ് ആവശ്യപ്പെട്ടു. ബഡ്ജറ്റില്‍ കോടിക്കണക്കിനു എണ്ണക്കമ്പനികള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടും നഷ്ടത്തിലാണെന്ന കമ്പനികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ഇതേക്കുറിച്ച് വിദഗ്ദ്ദരുടെ ഒരു സമിതി രൂപവത്കരിച്ചു അന്വേഷണം നടത്തണമെന്നും രജീബ് ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച കണക്കുകള്‍ നിരത്തി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് തോന്നിയപോലെ വില വര്‍ദ്ടിപ്പിക്കാനുള്ള അവസരം ഒരുക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് ക്രൂരമായ സമീപനമാണ് കാണിക്കുന്നത്. നികുതിയിളവുകള്‍ പ്രാഖ്യാപിച്ചു സംസ്ഥാനങ്ങള്‍ വില വര്‍ദ്ദന പിടിച്ചു നിര്തനമെന്ന നിര്‍ദ്ദേശം ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണെന്നും പി.ഡി.പി. കുറ്റപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.