കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ എട്ട് അങ്കണവാടികളില്‍ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്താത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം അവതാളത്തിലായതായി പിഡിപി നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.ഇവിടെ താത്കാലിക നിയമനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.
സ്വന്തമായി കെട്ടിടമില്ലാതെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ വാടക റോഡിതര മെയിന്റനന്‍സ് ഗ്രാന്റില്‍നിന്നും കൊടുക്കുവാന്‍ പദ്ധതി നിര്‍ദേശങ്ങളുണ്ടായിട്ടും കുട്ടികളില്‍നിന്നും പണംപിരിച്ചു വാടകകൊടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് പിഡിപി കുറ്റപ്പെടുത്തി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാടക നല്‍കുവാനും ഹെല്‍പ്പര്‍മാരെ നിയമിക്കുവാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം.ഇ. രാമന്‍ അധ്യക്ഷനായിരുന്നു. വി.എം. അലിയാര്‍, അബ്ബാസ് കാമ്പാക്കുടി, അഷറഫ് ബാവ, കുഞ്ഞുമുഹമ്മദ്, ടി.എം. സിറാജ്, കെ.എം. ഉമ്മര്‍, ഇ.എം. കോയാന്‍, ജമാല്‍ പടുത്താലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ