നഗരസഭാ കാര്യാലയത്തിലേക്ക് പി.ഡി.പി. മാര്‍ച്ച് നടത്തി

പൊന്നാനി: നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.രാമകൃഷ്ണന്‍ മദ്യപിച്ച് കൗണ്‍സില്‍ യോഗത്തില്‍ എത്തിയ സംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌   പി.ഡി.പി. പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. ഗരസഭയുടെ പവിത്രതയ്ക്ക് കളങ്കം വരുത്തിയ നഗരസഭ വൈസ് ചെയര്‍മാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ആവശ്യപ്പെട്ടു. പി.ഡി.പി.മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫര്‍ അലി ദാരിമി, പൊന്നാനി മുനിസിപ്പല്‍ പ്രസിഡണ്ട്‌ എം.എ. അഹമ്മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി. ജലാലുദ്ദീന്‍, ടി.വി. കുഞ്ഞി അഹമ്മദ്, ഹൈദ്രലി എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.