ആലപ്പുഴ: അബ്ദുന്നാസിര്‍ മഅദനിക്കെതിരായ നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് മുസ്ലിം സംയുക്തവേദി ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് നീതി നിഷേധത്തിനെതിരായ ശക്തമായ താക്കീതായി മാറി.
മതപണ്ഡിതരും വിവിധ സംഘടനാ പ്രതിനിധികളുമുള്പ്പെടെ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് മുനിസിപ്പല്‍ മൈതാനത്തുനിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് മുസ്ലിം സംയുക്തവേദി സംസ്ഥാന ചെയര്മാന് പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി ഉദ്ഘാടനം ചെയ്തു.മഅദനിയെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് കൊലപ്പെടുത്താന്‍ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതരവര്‍ഷം തമിഴ്നാടിന്റെ കാരാഗൃഹങ്ങളില്‍ കഴിഞ്ഞ മഅദനി ഒരുവര്‍ഷമായി കര്‍ണാടകയുടെ ഇരുമ്പഴിക്കുള്ളിലാണ്. ഫാഷിസ്റ്റ് ശക്തികള്‍ മഅദനിയുടെ രക്തത്തിന് ദാഹിക്കുകയാണ്.തെളിവുകളില്‍ മഅദനി നിരപരാധിയാണെന്ന് വ്യക്തമാക്കിയിട്ടും നന്മയുടെയും നീതിയുടെയും ശത്രുക്കള്‍ അദ്ദേഹത്തെ വെറുതെവിടുന്നില്ല. മഅദനിക്കെതിരായി നടക്കുന്ന നീതിനിഷേധത്തിനെതിരെ ശബ്ദിക്കേണ്ടത് സമൂഹത്തിലെ ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം അല്‍ഖാസിമി, അബ്ദുല്‍ സലാം ബാഖവി, വി.എം. ഇബ്രാഹിംകുട്ടി മൗലവി, മുഹമ്മദ് മുബാറക് അല്‍ഖാസിമി, നവാസ് പാനൂര്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മാഹീന് ബാദുഷാ മൗലവി, അഹമ്മദ് കബീര്‍ അമാനി, എം. അബ്ദുല്‍ ലത്തീഫ്, എം.എച്ച്. ഉവൈസ്, മൈലക്കാട് ഷാ, യു. ഷൈജു, എസ്. സമീര്‍, കെ.എസ്. അഷ്റഫ്, എ. അയ്യൂബ്, സജിമോന്‍ തൈപറമ്പില്‍, ഹസന് പൈങ്ങാമഠം, കെ.പി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംയുക്തവേദി ജില്ലാ ജനറല്‍ കണ്‍വീനര്‍ സുനീര്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
ഈ മേഖല സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ മധ്യപാനതിന്നും ,സിഗരട്ടിന്നും ,മൊബയില്‍ വ്യഭിചാരതിന്നും,സമൂഹത്തില്‍ നടമാടുന്ന മറ്റു ദുഷ് പ്രവര്‍ത്തികള്‍ കേതിരെയും ഭോത വല്‍ക്കരണം നടത്തുക. അത് ജനങ്ങളില്‍ എത്തിക്കുവാന്‍ ഒരു പ്രഭോതന രാലിയോ ,സെമിനാരോ തെന്നെ സങ്കടിപ്പിക്കുക.http://www.madhyamam.com/news/98532/110713പട്ടിണി മാറ്റാന്‍ 100രൂപക്കും 200രൂപക്കും സ്വന്ദം മകളെ കഴചാവെക്കുന്ന മാതാപിതാക്കള്‍.ഇവര്‍ പട്ടിണിയില്‍ ആണെന്ന് ആ നാട്ടുകാര്‍,എല്ലാ രാഷ്ട്രിയ,മത സങ്കടനകള്‍ കാണുന്നില്ലേ?. മറ്റൊന്നില്‍ സിനിമയില്‍ നിന്ന് പണം വാരാന്‍ കാഴ്ചവെക്കുന്ന മാതാപിതാക്കള്‍.ഭുധിക്ക് സ്ഥിരതയില്ലാത്ത കുട്ടിയെ പിഡിപിചു അവളെ അമ്മയാകിയ പിതാവ്.
മറുപടിഇല്ലാതാക്കൂനാടും നഗരവും ഉണരട്ടെ അബ്ദുന്നാസര്‍ മദനി വിഷയം ലോകം അറിയട്ടെ ഭരണ ഗൂഡ ഫാസിസ്റ്റ് പ്രതിലോമ ശക്തികള്‍ എത്ര കണ്ടു മൂടിവേചാലും ഒരു നാള് മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ശബ്തിക്കാന്‍ ജൌഹരുള് അനവാര്‍ അബ്ദുന്നാസര്‍ മ അദനീ പുറത്ത് വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു
മറുപടിഇല്ലാതാക്കൂ