മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ.


തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.
മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍, ജമീലാ പ്രകാശം എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ജെ.എം.എഫ്. കണ്‍വീനര്‍  ഷഹീര്‍ മൗലവി, കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്,
സെക്രട്ടറി സുബൈര്‍ സ്വബാഹി, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ അഡ്വ. മുട്ടം നാസര്‍, മാഹീന്‍ ബാദുഷ മൗലവി, അഡ്വ. സത്യദേവ്, പനവൂര്‍ ഹസന്‍, മുജീബുര്‍ റഹ്മാന്‍, പി.ഡി.പി.ആലപ്പുഴ ജിലാ സെക്രട്ടറി സുനീര്‍ ഇസ്മാഈല്‍, പി.ഡി.പി.പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്‌ ഹബീബ്,  പി.ഡി.പി.പത്തനംതിട്ട ജില്ലാ സെക്രട്ടറി  റസാഖ് മണ്ണടി എന്നിവര്‍ സംസാരിച്ചു. പി.ഡി.പി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് അധ്യക്ഷതവഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര  മോഡറേറ്റര്‍ ആയിരുന്നു. കേന്ദ്ര കര്‍മ്മ സമിതി അംഗം മൈലക്കാട് ഷാ സ്വാഗതവും പി.ഡി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു.


1 അഭിപ്രായം:

  1. ബിജെപി വര്‍ഗ്ഗിയത വളര്‍ത്താന്‍ ഒരു ഉപകരണമായിട്ടാണ് മദനിയെ അവര്‍ ബാംഗ്ലൂര്‍ കേസില്‍ പെടുത്തി ജയിലില്‍ അടച്ചിരിക്കുന്നത്.മദനി സങ്കപരിവാറിലെ വര്‍ഗ്ഗിയ വാധികള്‍ക്കെതിരെ ശബ്ദിക്കുന്ന ഒരു നേതാവാണ്‌.അധെഹതിന്നു വര്‍ഗ്ഗിയമായ ഒരു പ്രതിച്ഛായ പോത്‌വെയുണ്ടാടിരുന്നു.ഇവിടെ കള്ളകേസില്‍ കുടുക്കി നിരപരാധിയായ മുസ്ലിം നേതാവിന്നെ പിടിപ്പിക്കുന്നു എന്ന് മനസ്സിലാകി മുസ്ലിം സങ്കടനകള്‍ ഉണരും പ്രതിഷേധിക്കും എന്ന് അവര്‍ക്കറിയാം .അത് "ഭികരനായ വര്‍ഗിയവാധിക്ക് നിതിലെഭിക്കാന്‍ മുസ്ലിം സങ്കടനകള്‍ വാദിക്കുന്നു", എന്ന് ഭുരിപക്ഷ മടങ്വിഭാഗത്തെ കാട്ടി, നമ്മുടെ നാട്ടില്‍ വര്‍ഗ്ഗിയമായി ഭൂരിപക്ഷ വിഭാഗങ്ങളെ കയ്യിലെടുത്തു പാര്‍ട്ടിയില്‍ ആളെ കൂട്ടാനുള്ള തന്ദ്രമാണെന്നു പിഡിപിക്കാര്‍ ഉള്‍പെടെയുള്ള ന്യുനപക്ഷ സങ്കടനകള്‍,മതെതരത്തില്‍ വിശ്വസിക്കുന്ന മറ്റു രാഷ്ട്രിയ സങ്കടനകള്‍ മനസ്സിലാക്കുക.എങ്ങിനെയെങ്കിലും നിയമസഭയിലെത്താന്‍,പാര്‍ട്ടിയില്‍ ആളെകൂട്ടാന്‍ മറ്റു സംസ്ഥാനങ്ങളില്‍ പരിക്ഷിക്കുന്ന ബിജെപിയുടെ ഈ പഴഞ്ജന്‍ വര്‍ഗിയ തന്ത്രം സാക്ഷര കേരളത്തില്‍ വിജെയിക്കുകയില്ല ,വിജയിപ്പിക്കുകയുമരുത് .ബിജെപിക്കാര്‍ വര്‍ഗിയവല്‍കരിക്കുന്നത് പോലെ മദനി വിഷയം വര്‍ഗ്ഗിയ വല്കരിക്കരുത്.ഇത് രാഷ്ട്രിയ തന്ദ്രങ്ങളുടെ ഒരു ഭാഗമാണ് എന്ന് മനസിലാക്കുക.ഒരു നിരപരാധിയും ശിക്ഷിക്കപെടരുത് എന്നത് നാം ഭാരതിയരുടെ സംസ്കാരമാണ്,ദേശിയതയുടെ ഭാഗമാണ് .നമ്മുടെ നാടിന്‍റെ മതേതരത്വവും സമാദാനവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ തന്ദ്രങ്ങള്‍ മനസ്സിലാക്കുക.ജയ് ഹിന്ദ്‌.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.