പി.ഡി.പി കാര്‍ബണ്‍ കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി


കൊച്ചി : മലിനീകരണം മൂലം ജന ജീവിതം ദുസ്സഹമാക്കിയ കരിമുകള്‍ കാര്‍ബണ്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌  പി.ഡി.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കഴിഞ്ഞ ദിവസം കമ്പനിയുടെ മലിനീകരണ റാങ്ക് പൊട്ടി കാര്‍ഷിക വിളകള്‍ ഒലിച്ചുപോയി വമ്പിച്ച നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് പി.ഡി.പി. മാര്‍ച്ച് സംഘടിപ്പിച്ചത്. കാര്‍ബണ്‍ കമ്പനിക്കു മുമ്പില്‍ നടന്ന ധര്‍ണ്ണ പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് ഉത്ഘാടനം ചെയ്തു. പ്രദേശത്തെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും ജനങ്ങളെ മാറാ രോഗികളാക്കുകയും ചെയ്യുന്ന കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍  അധികാരികള്‍  തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് മലിനീകരണ റാങ്ക് പൊട്ടിയ സംഭവത്തിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
 
മണ്ഡലം പ്രസിഡണ്ട്‌ കൃഷ്ണന്‍ കുട്ടി അദ്യക്ഷത വഹിച്ചു. വി.എം.മാര്‍സണ്‍, കാര്‍ബണ്‍ വിരുദ്ദ മലിനീകരണ സമിതി ഭാരവാഹികളായ  കെ.കെ.രമേശന്‍, സി.എം.ജോയി, കെ.ടി.ശിഹാബുദ്ദീന്‍, നാസര്‍ ആലുവ എന്നിവര്‍ സംസാരിച്ചു.ജമാല്‍, നൌഷാദ്, സുധീര്‍, സിയാദ്, ശുകൂര്‍, എ.എം.ഷമീര്‍ തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

2 അഭിപ്രായങ്ങൾ:

  1. "മനുഷ്യ ജിവന്നു കോട്ടം Endosalfan നെല്കുമോ" എന്ന്കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ, കൃഷി മന്ത്രി കെ വി തോമസിന്‍റെ വിട്ടു വളപ്പിലോ, ആ പ്രദേശത്തോ Endosalfan തെളിച്ചു നമുക്ക് പരിക്ഷിക്കാം: .കൂടാതെ പഠനതിന്നു വന്നു അതിനെ അനുകൂലിച്ചവരുടെ വിട്ടു പടിക്കല്‍ ചെടി നട്ടു അവിടെ തെളിയിച്ചു പരിക്ഷിക്കാം.എന്തോ മറ്റു രാജ്യങ്ങള്‍ക്ക് കേറ്റി അയക്കാന്‍ അനുവദിക്കണം എന്ന് ആണ് താന്‍ വാധിച്ചതെന്നു 'Abhishek Singhvi " .മറ്റു രാജ്യങ്ങളില്‍ കാസര്‍കോട് പിറക്കട്ടെ എന്നാണോ CONGRESS SPEAKER Abhishek Singvi
    ഉദ്ദേശിച്ചത്."സിങ്ങവി വാദിക്കുന്നത് കോര്പരെട്ടുകള്‍ക്ക് എല്ലാം മാത്രമായത്" എന്ത് കൊണ്ട് എന്ന് നല്ല രാജ്യസ്നേഹികളായ കൊണ്ഗ്രസ്സുകാര്‍ എന്ത് കൊണ്ട് ചോദിക്കുന്നില്ല.കൊണ്ഗ്രെസ്സിലെ കള്ളന്മാര്‍ക്ക് വേണ്ടിയാണോ സിങ്ങവി. സിങ്ങവിയുടെ വിട്ടു പടിക്കല്‍ തെളിയിച്ചു അത് ജനങള്‍ക്ക് ഹാനികരമാണോ എന്ന് പരിക്ഷിക്കെണ്ടതാണ്.കൂടാതെ നിരോധികെരുത് എന്ന് വാധിക്കുന്നവരെ ഒരു മാസം ഭാതിത പ്രദേശത്ത് താമസിപ്പിക്കാന്‍ കോടതി ഉത്തരവിടനം.ഇനി കോടതിയില്‍ മാത്രമേ ജനങള്‍ക്ക് വിശ്വാസമോള്ളൂ.അവിടെത്തെ വെള്ളവും ഭക്ഷണവും ആ മനുഷ്യര്‍ അനുഭവിക്കുന്ന വേദനകളും കണ്ടു അവര്‍ മനം കുളിരട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഒരു പ്രവര്‍ത്തി .ഇന്ന് പ്രതിഷേധിക്കാതെയും ഞാന്‍ ഒന്നും അറിഞ്ഞില്ല "ഞാന്‍ ഒന്നും കണ്ടില്ല രാമനാരായണ എന്ന് പറഞ്ഞു നടക്കുന്ന നേതാകള്‍ക്ക്" ഇങ്ങനെയുള്ള പ്രതിഷേധങ്ങള്‍ ഒരു അറിയിപ്പെങ്കിലും എത്തിക്കും .
    കൂടാതെ
    "മനുഷ്യ ജിവന്നു കോട്ടം Endosalfan നെല്കുമോ" എന്ന്കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ, കൃഷി മന്ത്രി കെ വി തോമസിന്‍റെ വിട്ടു വളപ്പിലോ, ആ പ്രദേശത്തോ Endosalfan തെളിച്ചു നമുക്ക് പരിക്ഷിക്കാം: .കൂടാതെ പഠനതിന്നു വന്നു അതിനെ അനുകൂലിച്ചവരുടെ വിട്ടു പടിക്കല്‍ ചെടി നട്ടു അവിടെ തെളിയിച്ചു പരിക്ഷിക്കാം.എന്തോ മറ്റു രാജ്യങ്ങള്‍ക്ക് കേറ്റി അയക്കാന്‍ അനുവദിക്കണം എന്ന് ആണ് താന്‍ വാധിച്ചതെന്നു 'Abhishek Singhvi " .മറ്റു രാജ്യങ്ങളില്‍ കാസര്‍കോട് പിറക്കട്ടെ എന്നാണോ CONGRESS SPEAKER Abhishek Singvi
    ഉദ്ദേശിച്ചത്."സിങ്ങവി വാദിക്കുന്നത് കോര്പരെട്ടുകള്‍ക്ക് എല്ലാം മാത്രമായത്" എന്ത് കൊണ്ട് എന്ന് നല്ല രാജ്യസ്നേഹികളായ കൊണ്ഗ്രസ്സുകാര്‍ എന്ത് കൊണ്ട് ചോദിക്കുന്നില്ല.കൊണ്ഗ്രെസ്സിലെ കള്ളന്മാര്‍ക്ക് വേണ്ടിയാണോ സിങ്ങവി. സിങ്ങവിയുടെ വിട്ടു പടിക്കല്‍ തെളിയിച്ചു അത് ജനങള്‍ക്ക് ഹാനികരമാണോ എന്ന് പരിക്ഷിക്കെണ്ടതാണ്.കൂടാതെ നിരോധികെരുത് എന്ന് വാധിക്കുന്നവരെ ഒരു മാസം ഭാതിത പ്രദേശത്ത് താമസിപ്പിക്കാന്‍ കോടതി ഉത്തരവിടനം.ഇനി കോടതിയില്‍ മാത്രമേ ജനങള്‍ക്ക് വിശ്വാസമോള്ളൂ.അവിടെത്തെ വെള്ളവും ഭക്ഷണവും ആ മനുഷ്യര്‍ അനുഭവിക്കുന്ന വേദനകളും കണ്ടു അവര്‍ മനം കുളിരട്ടെ.
    മന്ത്രി പദം പോകുമോ? എന്ന് പേടിച്ചിട്ടാണ് കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ മിണ്ടാത്തത്,കേരളത്തി വരുമ്പോള്‍ മുതലക്കണിരും .ഇന്ന് അവര്‍ക്ക് അഭിഷേക് സിങ്ങവിയെ പേടിയാണ്.പ്രതികരിച്ചാല്‍ മന്ത്രി പദം പോകുമോ.Endosalfan വേണ്ടി വാധിച്ചതിന്നെതിരെ കേന്രത്തില്‍ ഏതെങ്കിലും രിതിയില്‍ പ്രതികരിച്ചോ..? കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍. .

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.