ഗുരുവായൂര്‍ : പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിടണ്ടുമായിരുന്ന പി.കെ.അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ പുന്നയൂരില്‍ നടന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. ഇന്നലെ (തിങ്കളാഴ്ച)യാണ് അദ്ദേഹം മരണപ്പെട്ടത്. അനുശോചന യോഗത്തില്‍ പി.ഡി.പി.ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം.അബ്ദുറഹിമാന്‍ അകലാട് അധ്യക്ഷത വഹിച്ചു.
പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള, പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.പി.ബഷീര്‍, ശ്രീധരന്‍ മാസ്റെര്‍ (സി.പി.എം.), അലിയാര്‍ (ഐ.എന്‍.സി.), ആര്‍.പി.മുഹമ്മദുണ്ണി (മുസ്ലിം ലീഗ്), എം.പി.രഞ്ജിത്ത് (പി.ഡി.പി.സെക്രട്ടറിയേറ്റ് മെമ്പര്‍), നസീം പുന്നയൂര്‍, ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു.
അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ പി.ഡി.പി.ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ