കൊച്ചി : രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമര രംഗത്തിറങ്ങിയ അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പി.ഡി.പി. വര്‍ക്കിംഗ് ചെയര്മാന് അഡ്വ.അക്ബര്‍ അലി ശക്തമായി പ്രതിഷേധിച്ചു. അഴിമതി വിരുദ്ദ സമരത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നത് അപലപനീയവുമാണെന്നു അദ്ദേഹം പറഞ്ഞു.
അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും മറുഭാഗത്ത് അഴിമതിവിരുദ്ദ പ്രവര്‍ത്തകരെ തുറുങ്കിലടക്കുകയും ചെയ്യുന്ന നിലപാട് തീര്‍ത്തും ഇരട്ടത്താപ്പാണ്. അഴിമതിക്കെതിരെയുള്ള ജനകീയ മുന്നേറ്റം രാജ്യാന്തരതലത്തില്‍ ശ്രദ്ദിക്കപ്പെട്ടു കൊണ്ടിരിക്കെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതാണെന്നും വര്‍ക്കിംഗ് ചെയര്മാന് അഭിപ്രായപ്പെട്ടു.

We have to talk against terrorism
മറുപടിഇല്ലാതാക്കൂ