ഇന്ന് കരിദിനം, ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സംഗമം

കൊച്ചി: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ ജയിലിലടച്ചിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന് (ആഗസ്ത് 17) പി.ഡി.പി.സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കരിദിനത്തോടനുബന്ധിച്ചു ജില്ലാ ആസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് വൈറ്റിലയില്‍ നടക്കും.

നാളത്തെ പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നു പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. രോഗിയും വികലാംഗനുമായ മഅദനിയോടു മാനുഷിക പരിഗണന പോലും കാണിക്കാതെ ജാമ്യവും അര്‍ഹാമമായ ചികിത്സയും നിഷേധിച്ചു വിചാരണത്തടവുകാരനായി ജയിലിലിട്ടു പീഡിപ്പിക്കുന്ന കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കം സാമാന്യ നീതിയുടെ നിഷേധവും ലംഘനവുമാണെന്ന് റജീബ് ചൂണ്ടികാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.