പി.ഡി.പി.വൈറ്റിലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗം കെ.എ.ഫൈസല്‍ ഉത്ഘാടനം ചെയ്യുന്നു |
എറണാകുളം : അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തതിന്റെ ഒന്നാം വാര്‍ഷികം പി.ഡി.പി. ജില്ലയില്‍ കരിദിനമായി ആചരിച്ചു. കരിദിനത്തോടനുബന്ധിച്ചു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈറ്റിലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എ.ഫൈസല്‍ ഉത്ഘാടനം ചെയ്തു. പി.ഡി.പി.ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, ജില്ലാ സെക്രട്ടറി നൌഷാദ് പറക്കാടന്‍, ജോയിന്റ് സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, അബ്ദുല്‍ റഷീദ്, ജേക്കബ് മുണ്ടയ്ക്കല്‍, ടി.കെ.ബഷീര്‍, നാസര്‍ കൊടികുത്തുമല, കെ.പി.ശിഹാബുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ