കൊല്ലം: പി.ഡി.പി.നേതാവ് മഅദനി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 17ന് പി.ഡി.പി.സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനവും പ്രതിഷേധസംഗമവും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ കരിങ്കൊടി നാട്ടി. ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായുടെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധയോഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ റഷീദ് മൗലവി, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ഷാജി പത്തനാപുരം, കേരളപുരം ഫൈസല്‍, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ ഷാജി മൈനാഗപ്പള്ളി പുത്തയം കബീര്‍ മണ്ഡലം നേതാക്കളായ ഷാഹുല്‍ ഹമീദ് മൈലാപ്പൂര് ചന്ദനത്തോപ്പ് സലീം, കരുനാഗപ്പള്ളി അസീസ് മുസലിയാര്‍ എം.എം. ബാദുഷ, നിസാം കൊല്ലം കേരളപുരം യഹിയ നടയറ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ