ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള യു.ഡി.എഫ്‌ നേതാക്കളുടെ ശ്രമം വിലപ്പോവില്ല-പി.ഡി.പി

മലപ്പുറം: ഭരണഘടനയെ വെല്ലുവിളിച്ചും ചീഫ്‌ വിപ്പ്‌ സ്‌ഥാനം ദുരുപയോഗം ചെയ്‌തും ജുഡീഷ്യറിയുടെ പവിത്രത തകര്‍ത്ത്‌ വരുതിയിലാക്കാനുള്ള പി.സി ജോര്‍ജിന്റേയും യു.ഡി.എഫ്‌ നേതാക്കളുടേയും ശ്രമം ഒറ്റപ്പെട്ട സംഭവമല്ലെന്നു പി.ഡി.പി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തിനെക്കുറിച്ചുള്ള നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ മുസ്‌ലിംലീഗ് നേതൃത്വം മുന്നോട്ട് വരണം.

വെള്ളിയാഴ്ച മലപ്പുറം പാര്‍ട്ടി ഓഫീസില്‍ ചേരുന്ന സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ കള്ളക്കേസില്‍പെടുത്തി ജയിലിലടച്ച അബ്‌ദുല്‍ നാസര്‍ മഅ്‌ദനിയുടെ മോചനത്തിനു വേണ്ടി പ്രക്ഷോഭ പരിപാടികള്‍ക്ക്‌ അന്തിമ രൂപം നല്‍കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. കേന്ദ്ര കര്‍മ്മ സമിതി അംഗം അഡ്വ. ഷംസുദ്ദീന് കുന്നത്ത്, ജില്ലാ പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി, സെക്രട്ടറിയേറ്റ് അംഗങ്ങളായ അലി കാടാമ്പുഴ, ഹനീഫ പുത്തനത്താണി, ജാഫര്‍ ദാരിമി പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.