മുഴുവന്‍ സ്‌ഫോടനങ്ങളെക്കുറിച്ചും അന്വേഷിക്കണം- പി.ഡി.പി.

കൊല്ലം: മാലേഗാവ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഒന്‍പത് യുവാക്കള്‍ തികച്ചും നിരപരാധികളാണെന്നും , അന്വേഷണ ഏജന്‍സികള്‍ മുന്‍ വിധിയോടും വര്‍ഗിയതയോടും കൂടിയാണ് പെരുമാറിയത് എന്നും എന്‍.ഐ.എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന മുഴുവന്‍ സ്‌ഫോടനങ്ങളും അന്വേഷണത്തിന് വിധേയമാക്കണമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍മോചനത്തിനായി പി.ഡി.പി.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് ഉള്‍പ്പടെ സമരങ്ങള്‍ സംഘടിപ്പിക്കും. പാര്‍ട്ടി നേതൃയോഗം 17ന് എറണാകുളം സാസ് ടവറില്‍ ചേരും. പത്രസമ്മേളനത്തില്‍ കേന്ദ്രകമ്മറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷായും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.