മലപ്പുറം : സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തീവ്രവാദ രാഷ്‌ട്രീയത്തിന്റെയും ഉപഭോക്‌താക്കളും അമേരിക്കന്‍ സാമ്രാജ്യത്വ ഒറ്റുക്കാരുമായി അധപതിച്ച മുസ്ലിംലീഗാണ് യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ ദുരന്തം നേരിടുന്നതെന്ന് മലപ്പുറത്ത് ചേര്‍ന്ന പി.ഡി.പി ജില്ലാ നിര്‍വാഹകസമിതിയോഗം കുറ്റപ്പെടുത്തി . ബാബരി മസ്‌ജിദ് വിഷയത്തില്‍ വൈകാരികമായി ഇടപെട്ടതാണ് അബ്‌ദുല്‍ നാസര്‍ മഅദനി നേരിടുന്ന ദുരന്തം എന്ന മുസ്ലിംലീഗ് സെക്രട്ടറിയുടെ പ്രസ്‌താവന അപലനീയവും മുസ്ലിംസമുദായത്തെയും മതേതര വിശ്വാസികളെയും കരിവാരിത്തേക്കുന്നതുമാണെന്നും സ്വന്തം നാണക്കേട് മറക്കാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ മേല്‍കുതിരകയറുന്ന ലീഗിന്റെ പതിവ് നാടകം ഇനി വിലപ്പോവില്ലെന്നും അഭിനവ ചെക്കൂട്ടിമാരുടെ പാപക്കറ കഴുകിക്കളയാന്‍ ലീഗ് നേതൃത്വം നന്നേ പാടുപെടേണ്ടി വരുമെന്നും യോഗം കൂട്ടിചേര്‍ത്തു.
നിയുക്ത ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി യോഗം ഉദ്‌ഘാടനം ചെയ്‌തു. യൂസഫ് പാന്ത്ര, ജാഫര്‍ അലി ദാരിമി , ഗഫൂര്‍ വാവൂര്‍, എന്‍.എ. സിദ്ധീഖ് താനൂര്‍, പരമാന്ദന്‍ മങ്കട , ശശി പൂവന്‍ചിന, അബ്‌ദുല്‍ ബാരിര്‍ഷാദ്, വാരിയംകുന്നത്ത് നാസര്‍ , സുല്‍ഫിക്കര്‍ അലി പുലാമന്തോള്‍ , ഹബീബ് റഹ്‌മാന്‍ കാവനൂര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ