പുനലൂര്‍: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് കേരള മുസ്ലിം സംയുക്തവേദി പുനലൂരില്‍ ഹൈവേ ഉപരോധിച്ചു.
ആര്യങ്കാവ് ചെക്പോസ്റ്റ് ഉപരോധത്തിന് പകരം തമിഴ്നാട്ടിലേക്ക്
പോകുന്ന ദേശീയപാത 744 ല്‍ പുനലൂരിലാണ് പാത ഉപരോധിച്ചത്. ജില്ലാ കമ്മിറ്റിയുടെ
ആഹ്വാനപ്രകാരം നടന്ന ഉപരോധ സമരത്തില്‍ പ്രവര്‍ത്തകര്‍ പുനലൂര്‍ മാര്‍ക്കറ്റ്
ജങ്ഷനില്‍ കേന്ദ്രീകരിച്ചശേഷം പ്രകടനമായി ടി.ബി. ജങ്ഷനിലെത്തിയാണ് സമരം നടത്തിയത്. പാതയില്‍
കുത്തിയിരുന്ന ശേഷം ഉദ്ഘാടന പ്രസംഗത്തിനിടെ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്യാന്‍
പൊലീസ് ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. അറസ്റ്റിനെതിരെ പ്രവര്‍ത്തകര്‍
സമാധാനപരമായി പ്രതികരിച്ചെങ്കിലും പിന്മാറാന്‍ പൊലീസ് തയാറായില്ല. ചെറിയ ഉന്തും
തള്ളുമായതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും നേതാക്കള്‍ ഇടപെട്ട്
പ്രവര്‍ത്തകരെ സമാധാനിപ്പിച്ചു.
കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍
അബ്ദുസലീം മൗലവി സമരം ഉദ്ഘാടനംചെയ്തു. മഅദനിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രിയും
പ്രതിപക്ഷനേതാവും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഅദനിയെ
വീണ്ടും കള്ളക്കേസില്‍ കുടുക്കാനുള്ള തമിഴ്നാട് പൊലീസിന്‍െറ നീക്കം
അംഗീകരിക്കില്ലെന്നും മോചനം അവശ്യപ്പെട്ട് നിരന്തരസമരം നടത്തുമെന്നും അദ്ദേഹം
പറഞ്ഞു. പി.ഡി.പി.ജില്ലാ പ്രസിഡണ്ട് മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാദ്ഷാ മന്നാനി, അബ്ദുല്‍മജീദ്
അമാനി, ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി, പി.ഡി.പി. കേന്ദ്ര കര്‍മ്മ സമിതിയംഗം യു.കെ. അബ്ദുല്‍ റഷീദ് മൗലവി, സുലൈമാന്‍
മൗലവി, പി.ഡി.പി.സംസ്ഥാന സെക്രട്ടറി കൊട്ടാരക്കര സാബു തുടങ്ങിയവര്‍ സംസാരിച്ചു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ
പിന്നീട് ജാമ്യത്തില്‍ വിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ