ഷൊറണൂര്‍: പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും
കോയമ്പത്തൂരിലേക്ക് കൊണ്ടുവരരുതെന്നും ആവശ്യപ്പെട്ട് പി.ഡി.പി.
സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷൊറണൂരില്‍ ട്രെയിന്‍ തടഞ്ഞു.
രണ്ടാംനമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നിരുന്ന
മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറാണ് തടഞ്ഞത്. പ്രവര്‍ത്തകരെ പോലീസ് ട്രാക്കില്‍നിന്ന് അറസ്റ്റ് ചെയ്തു നീക്കി. ട്രെയിന്‍ അരമണിക്കൂര്‍ വൈകിയാണ് സര്‍വീസ് തുടര്‍ന്നത്.
ട്രെയിന്‍തടയല്‍സമരം പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല
രാജ് ഉദ്ഘാടനംചെയ്തു. മഅദനിയെ മോചിപ്പിക്കുന്നതുവരെ പി.ഡി.പി. സമരം ശക്തമാക്കുമെന്ന് അദ്ദേഹം
പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ