പി.ഡി.പി ജില്ലാ വാഹനപ്രചാരണ ജാഥ 15 മുതല്‍


കോട്ടയ്ക്കല്‍: മഅദനിയോടുള്ള നീതിനിഷേധത്തില്‍ കേരള നിയമസഭ ഇടപെടുക എന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റി 27ന് സംഘടിപ്പിക്കുന്ന നിയമസഭാ മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം 15 മുതല്‍ 22 വരെ മലപ്പുറം ജില്ലയില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് പി.ഡി.പി ജില്ലാഭാരവാഹികള്‍ അറിയിച്ചു.


15ന് ജില്ലാ അതിര്‍ത്തിയായ വഴിക്കടവില്‍നിന്ന് തുടങ്ങി 22ന് ചങ്ങരംകുളത്ത് സമാപിക്കുന്ന വാഹനജാഥ 16 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ജാഥയുടെ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൗരന്‍ നിര്‍വഹിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ ക്യാപ്റ്റനും ജില്ലാ ജോ. സെക്രട്ടറിയായ പരമാനന്ദന്‍ മങ്കട വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറിയായ ജാഫര്‍ അലി ദാരിമി കോര്‍ഡിനേറ്ററുമായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അലി കാടാമ്പുഴ, സെക്രട്ടറി ജാഫര്‍ അലി ദാരിമി, പരമാനന്ദന്‍ മങ്കട, യൂസഫ് പാന്ത്ര എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.