തിരുവനന്തപുരം: രാഷ്ട്രീയ മേലാളന്മാരുടെ ഗൂഢാലോചനയുടെയും ഭരണകൂട ഭീകരതയുടെയും ഇരയായി ജയിലിലടയ്ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅദനിക്കുവേണ്ടി സംസാരിക്കാന്‍പോലും പലരും ഭയപ്പെടുന്നതായി ജമീലാപ്രകാശം എം.എല്‍.എ. കേരള മുസ്ലിം സംയുക്തവേദി ട്രിവാന്‍ഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ -പിന്നാക്ക രാഷ്ട്രീയ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.മഅദനി
മഅദനിയുടെ മോചനത്തിന് രണ്ടാംഘട്ട പ്രക്ഷോഭപരിപാടികള്‍ രൂപവത്കരിക്കാന്‍ സമയം അതിക്രമിച്ചതായി മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു.
ദലിത് പിന്നാക്ക ന്യൂനപക്ഷ ഐക്യമെന്ന ആശയം
ഉയര്‍ത്തിപ്പിടിച്ചതാണ് മഅദനിക്കെതിരെ ആസൂത്രിത ഗൂഢാലോചനകള്‍ക്ക് ദുശ്ശക്തികളെ
പ്രേരിപ്പിച്ചതെന്ന് മുന്‍മന്ത്രി ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍
പറഞ്ഞു.
മുസ്ലിം സംയുക്തവേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി,
ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. സുധാകരന്‍, നാഷനല്‍ സെക്യുലര്‍
കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി പുനലൂര്‍ ജലീല്‍, നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന
പ്രസിഡന്‍റ് ബുഹാരി മന്നാനി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് കുന്നില്‍ ഷാജഹാന്‍,
ജനതാദള്‍ (എസ്), സംസ്ഥാന സമിതിയംഗം കൊല്ലംകോട് രവീന്ദ്രന്‍, പി.ഡി.പി കേന്ദ്ര കര്‍മ്മ സമിതിയംഗം പനവൂര്‍ ഹസന്‍, കോവില്ലൂര്‍ ബാബു, കൈതക്കോട് രാധാകൃഷ്ണന്‍,ചേലക്കുളം
അബ്ദുല്‍ഹമീദ് മൗലവി, പി.ഡി.പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാച്ചിറ സലാഹുദ്ദീന്‍, എം. ബഷീര്‍ പൂന്തുറ എന്നിവര്‍
സംസാരിച്ചു. മൈലക്കാട്ഷാ സ്വാഗതവും അബ്ദുല്‍ മജീദ് അമാനിനദ്വി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ