കാസര്‍കോട് : പി.ഡി.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പുരുഷോത്തമന്‍ കുണ്ടംകുഴിയുടെ വിയോഗംപി.ഡി.പി.ക്ക് കനത്ത നഷ്ടമാണെന്ന്, പാര്‍ട്ടി അംഗങ്ങള്‍ക്ക് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അഭിഭാഷകന്‍ മുഖേന അയച്ച അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പുരുഷോത്തമന്റെ വിയോഗത്തില്‍ നാളെ വൈകിട്ട് അഞ്ചുമണിക്ക് ആലിയ ഓഡിറ്റോറിയത്തില്‍ അനുശോചനയോഗം നടത്തുവാന്‍ പി.ഡി.പി. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പുരുഷോത്തമന്റെ നിര്യാണത്തില്‍ പി.ഡി.പി. ജില്ലാ നേതാക്കളായ ഐ എസ് സക്കീര്‍ ഹുസൈന്‍, യൂനുസ് തളങ്കര, റഷീദ് ബേക്കല്‍, ഉബൈദ് മുട്ടുന്തുല, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, ഹമീദ് കലിഞ്ചി, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് കുമ്പഡാജെ, നൗഫല്‍ ഉളിയത്തടുക്ക, ഹനീഫ മഞ്ചേശ്വരം, എന്നിവരും പാര്‍ട്ടി പാര്‍ട്ടി പ്രവര്‍ത്തകരും വീട്ടിലെത്തി അനുശോചിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ