പി.ഡി.പി.നേതാവ് കെ വി പുരുഷോത്തമന്‍ കുണ്ടംകുഴി മരണപ്പെട്ടു

കാസര്‍കോട് : പി.ഡി.പി സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടിയുടെ സമുന്നത നേതാവുമായ  കെ വി പുരുഷോത്തമന്‍ കുണ്ടംകുഴി (65) അന്തരിച്ചു. ഇന്നു രാവിലെ ഒമ്പതരയോടെയാണ് മരണം. നെഞ്ചുവേദനയെത്തുടര്‍ന്ന് ഉദുമ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുവരുന്നതിനിടയിലാണ് മരണം.   

നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്ന പുരുഷോത്തമന്‍ രാജിവെച്ച് പി.ഡി.പി.യില്‍ ചേരുകയായിരുന്നു. പി.ഡി.പി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു. അബ്ദുല്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് അന് വാറുശ്ശേരിയില്‍   പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ നിരാഹാര സമരത്തില്‍ പുരുഷോത്തമന്‍ അഞ്ചുദിവസം നിരാഹാരമനുഷ്ഠിച്ചിരുന്നു. കാസര്‍ഗോഡ്‌ സഫിയ തിരോധാനക്കേസിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി സംഘടിപ്പിച്ച സമരങ്ങളിലുള്‍പ്പെടെ    നിരവധി സമരങ്ങളില് സജീവമായി പങ്കെടുത്തിട്ടുണ്ട്. ‍മൃതദേഹം സ്വദേശമായ കുണ്ടംകുഴിയിലേക്ക് കൊണ്ടുപോയി. 

മരണവിവരമറിഞ്ഞ് നിരവധി പി.ഡി.പി പ്രവര്‍ത്തകര്‍ കുണ്ടംകുഴിയിലെ വസതിയില്‍ എത്തി അനുശോചിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.