കൊല്ലം: അബ്‌ദുല്‍നാസര്‍ മഅദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ ചിന്നക്കട പ്രസ്‌ക്ലബ്ബ് മൈതാനത്തുനിന്നും പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ ട്രാഫിക് ഐലന്റ് ചുറ്റി ഓവര്‍ബ്രിഡ്‌ജിന് സമീപം ദേശീയപാത ഉപരോധിച്ചു. ഉപരോധസമരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാബുകൊട്ടാരക്കര ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ് മൈലക്കാട് ഷാ, ഇക്‌ബാല്‍, സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഅദനിക്ക് ജാമ്യം അനുവദിക്കാത്തതിലൂടെ നീതി നിഷേധമാണ് നടക്കുന്നതെന്നും ഇതിനെതിരെ സംസ്‌ഥാനമാകെ ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പോലീസ് എത്തി ഉപരോധം നടത്തിയവരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ഉപരോധം കാരണം ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ