ചേറ്റുവ ടോളിന് ഇനി ആയുസ്സ്‌ മൂന്ന്‍ മാസം മാത്രം - കെ.ഇ.അബ്ദുള്ള


ചാവക്കാട്‌: മൂന്ന്‍ മാസത്തിനകം ചേറ്റുവ ടോള്‍ പിരിവ്‌ അവസാനിപ്പിച്ചില്ലെങ്കില്‍ ടോള്‍ ബൂത്ത്‌ അടിച്ച് തകര്‍ക്കുമെന്ന് പി ഡി പി വൈസ്‌ ചെയര്‍മാന്‍ കെ ഇ അബ്ദുള്ള. ചേറ്റുവ ടോള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി വട്ടേക്കാട് സെന്‍ററില്‍ നിന്നും ആരംഭിച്ച ടോള്‍ പിടിച്ചെടുക്കല്‍ സമരം  ചേറ്റുവ ടോള്‍ പരിസരത്ത്‌ ചാവക്കാട്‌ പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് പോലീസുകാരെ സാക്ഷിനിര്‍ത്തി കര്‍സേവകര്‍ക്ക് ബാബരി മസ്ജിദ്‌ പൊളിക്കുവാനും സ്വൈര്യമായി 
ഇറങ്ങിനടക്കാനും സാധിക്കുമെങ്കില്‍ മൂന്ന് തൂണുകള്‍ തകര്‍ക്കാന്‍ പി ഡി പി പ്രവര്‍ത്തകര്‍ക്ക് കഴിയില്ല എന്ന ധാരണ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അബുന്നാസര്‍ മഅദനിയുടെ പൂര്‍ണ്ണ പിന്തുണയോടെ മൂന്ന് മാസങ്ങള്‍ക്ക്‌ ശേഷം ചെറ്റുവയില്‍ ടോള്‍ ബൂത്ത്‌ കാണില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോന്നനിക്കാര്‍ക്ക് ടോള്‍ ബൂത്ത്‌ തകര്‍ക്കാനും പിരിവ്‌ അവസാനിപ്പിക്കാനും സാധിക്കുമെങ്കില്‍ ചാവക്കാട്ടുകാര്‍ക്കും അതിനാവുമെന്നും നിയമങ്ങള്‍ പരമാവധിഅനുസരിക്കാന്‍ ശ്രമിക്കുന്നത് ബലഹീനതയായി കാണരുതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് കെ വി ഹമീദ്‌ പറഞ്ഞു.
പി ഡി പി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പി ഡി പി മുന്‍ മണ്ഡലം പ്രസിഡന്‍റ് എ എച്ച് മുഹമ്മദ്‌  അധ്യക്ഷത വഹിച്ചു. സി പി ഐ എം എല്‍ ജില്ലാ സെക്രട്ടറി ഉല്ലാസ്, ദേശീയപാത സമരസമിതി ചെയര്‍മാന്‍ ഇ എം മുഹമ്മദാലി, അഹമ്മദ്‌ കബീര്‍ പൊന്നാനി, പിഡിപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം പി രഞ്ജിത്ത്, ജില്ലാ വൈസ്‌ പ്രസിഡന്‍റ് മജീദ്‌ ചേര്‍പ്പ്‌ എന്നിവര്‍ സംസാരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.