മഅ‌ദനിയുടെ ജയില്‍വാസം: മാര്‍ച്ച്‌ 31 ന്‌ പ്രതിഷേധസംഗമം


കൊല്ലം :പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍നാസര്‍ മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ പി.ഡി.പി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം മാര്‍ച്ച്‌ 31 ന്‌ എറണാകുളത്ത്‌ മറൈന്‍ഡ്രൈവില്‍ നടക്കുമെന്നു പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മഅ‌ദനി നല്‍കിയ ജാമ്യപേക്ഷയില്‍ ബാംഗ്ലൂര്‍ സ്‌ഫോടനകേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന സുപ്രീകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയാറാകണമെന്ന്‌ കര്‍ണ്ണാടക സര്‍ക്കാരിനോട്‌ പി.ഡി.പി നേതൃയോഗം ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി 15 മുതല്‍ 31 വരെ  രാഷ്‌ട്രീയ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും.പിറവം ഉപതെരഞ്ഞെടുപ്പ്‌ സംബന്ധിച്ച പാര്‍ട്ടി നിലപാട്‌ കൈകൊള്ളാന്‍ മഅ‌ദനിയെ ചുമതലപ്പെടുത്തി. സംഘടനാപ്രവര്‍ത്തനം ശക്‌തിപ്പെടുത്താന്നതിന്റെ ഭാഗമായി  ഫെബ്രുവരി 27 ന്‌ കൊല്ലം ടൗണ്‍ഹാളില്‍ സംസ്‌ഥാന തല പാഠശാല നടത്തും.പഞ്ചായത്ത്‌, മണ്ഡലം ജില്ലാതല കണ്‍വന്‍ഷനുകള്‍ ഫെബ്രുവരി 3 മുതല്‍ 25 വരെ നടക്കും.'മഅ‌ദനിയുടെ ജയില്‍വാസവും ഇന്ത്യന്‍ വ്യവസ്‌ഥിതിയും' എന്നാ ശീര്‍ഷകത്തില്‍ മേഖലതല സെമിനാറുകള്‍ യഥാക്രമം ജനുവരി 27 ന്‌ കൊല്ലത്തും 28 ന്‌ കോട്ടയത്തും 30 ന്‌ കണ്ണൂരിലും നടക്കും.
പി.ഡി.പിയുമായി യാതൊരു ബന്ധവുമില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി സംസ്ഥാന ജില്ലാ നേതാക്കളെ ചാത്തന്നൂര്‍ അന്യായമായി ‌ അറസ്‌റ്റ് ചെയ്‌ത് പീഡിപ്പിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്‌, വൈസ് ചെയര്‍മാന്‍ യു.കെ റഷീദ്‌ മൗലവി, സെക്രട്ടറി സുബൈര്‍ സബാഹി, കേന്ദ്ര കമ്മിറ്റി അംഗം വി.കെ ബീരാന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.