പി.ഡി.പി. ടോള്‍ പ്ലാസയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

ചേറ്റുവ ടോള്‍ കേന്ദ്രത്തിലേക്ക് പി.ഡി.പി.നടത്തിയ മാര്‍ച്ച് 

ചാവക്കാട്‌: കാല്‍നൂറ്റാണ്ട്‌ പിന്നിട്ട ചേറ്റുവപാലം ടോള്‍ പിരിവിനെതിരേ പി.ഡി.പി. അന്തിമ പോരാട്ടസമരം തുടങ്ങി. ഇന്നലെ ടോള്‍ബൂത്ത്‌ പിടിച്ചെടുക്കല്‍ സമരത്തിനെത്തിയ പ്രവര്‍ത്തകരും തടയാന്‍നിന്ന പോലീസും തമ്മില്‍ ഏറെനേരം വാക്കേറ്റവും ഉന്തുംതള്ളും നടന്നു. പോലീസിനെ വെട്ടിച്ച്‌ ടോള്‍ ബൂത്തില്‍ പി.ഡി.പി. കൊടി സ്‌ഥാപിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നേതാക്കള് പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നു മാസത്തിനടകം ടോള്‍ ബൂത്ത്‌ പൊളിച്ചു കളഞ്ഞില്ലെങ്കില്‍ പി.ഡി.പി. അതിന്‌ തയ്യാറാണെന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പി.ഡി.പി. സംസ്‌ഥാന വൈസ്‌ ചെയര്‍മാന്‍ കെ.ഇ. അബ്‌ദുള്ള പറഞ്ഞു. വട്ടേക്കാട്‌ സെന്റ്‌റില്‍നിന്നാണ്‌ മാര്‍ച്ച്‌ ആരംഭിച്ചത്‌. ടോള്‍ ബൂത്തിനടുത്ത്‌ പോലീസ്‌ ജാഥതടഞ്ഞു. ധര്‍ണയില്‍ ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അബ്‌ദുള്‍ഹമീദ്‌, എന്‍.എച്ച്.-17 ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍, ഇ.വി. മുഹമ്മദാലി, വി.വി. ഉല്ലാസ്‌, പ്രൊവിന്‍, അഹമ്മദ്‌ കബീര്‍, മജീദ്‌ ചേര്‍പ്പ്‌, പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.പി. രഞ്ജിത്ത്തുടങ്ങിയവര്‍ പ്രസംഗിച്ചു.

എ.എച്ച്‌. മുഹമ്മദ്‌ തിരുവത്ര അധ്യക്ഷതവഹിച്ചു. മുഈനുദ്ദീന്‍ കറുകമാട്   , ഷമീര്‍ വട്ടേക്കാട്‌, ഹംസ കടപ്പുറം, ബഷീര്‍ തങ്ങള്‍ എടക്കഴിയൂര്‍, കമാല്‍ തിരുവത്ര, കാനു പുതിയറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചാവക്കാട്‌ അഡീഷണല്‍ എസ്.ഐ.വി.ഐ. സഗീറിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ്‌ ടോള്‍ പരിസരത്ത്‌ ഒരുക്കിയിരുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.