പിറവം മണ്ഡലം കമ്മിറ്റിയുടെ ആംബുലന്‍സ് നാടിനു സമര്‍പ്പിച്ചു


കാഞ്ഞിരമറ്റം: ജനകീയ ആരോഗ്യവേദി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആംബുലന്‍സ്‌ സര്‍വീസിന്റെ ഉദ്‌ഘാടനം തൃപ്പൂണിത്തുറ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.കെ. അജ്‌മല്‍ഖാന്‍ നിര്‍വഹിച്ചു. മുളന്തുരുത്തി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ യൂനസ്‌ താക്കോല്‍ ദാനവും നിര്‍വഹിച്ചു. പി.ഡി.പി ജനകീയവേദി പിറവം മണ്ഡലം പ്രസിഡന്റ്‌ നൗഷാദ്‌ പറക്കാടന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എഫ്‌. കുര്യാക്കോസ്‌ സാമ്പത്തിക സഹായവിതരണവും പൊതുസമ്മേളനം ഉദ്‌ഘാടനം പി.ഡി.പി വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജും മരുന്നുവാങ്ങിക്കാനുള്ള ധനസഹായ വിതരണം ഡോ. കെ.വി. ജോണും നിര്‍വഹിച്ചു.
കെ.എസ്‌. ചന്ദ്രമോഹനന്‍, കെ.എസ്‌. രാധാകൃഷ്‌ണന്‍, ഹസൈനാര്‍ മൗലവി, പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ്, പി.ഡി.പി.എറണാകുളം ജില്ലാ പ്രസിഡണ്ട്‌ ടി.എ.മുജീബ് റഹ്മാന്‍,  ഫാ. ആന്റണി മഴുവഞ്ചേരി, ടോമി പറമ്പടിയില്‍, ഗോപി വെട്ടത്ത്‌, നിസാര്‍ കെ.ഇ, ഹാഫില്‍ കല്ലൂപറമ്പില്‍, ടി.എസ്‌. സുജാര്‍, ഷിന്‍സ്‌ കോട്ടയില്‍, കെരീം കിഴക്കേടത്ത്‌മ്യാല്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.