മലപ്പുറം : മലപ്പുറം ജില്ലക്ക് പൊതുമേഖലയില്‍ അനുവദിച്ചതായി വ്യവസായ വകുപ്പ് മന്തി പി.കെ.കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന് സ്ഥലം ലഭ്യമല്ലെന്ന് പറഞ്ഞു പദ്ധതി വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ച യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രിയുടെയും വാഗ്ദത്ത ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ പ്രസിഡണ്ട് അലി കാടാമ്പുഴ പ്രസ്താവിച്ചു. മലപ്പുറം ജില്ലക്ക് പൊതുമേഖലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഇ-മെയില്‍, മാറാട് വിവാദങ്ങളുടെ പുകമറക്കിടയില്‍ ഭൂമി ലഭ്യതയുടെയും മറ്റും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു സ്വകാര്യ മേഖലക്ക് അടിയറവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടി സംഘടിപ്പിക്കും. ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും ജില്ലയിലെ ലീഗ് എം.എല്‍.എ.മാരുടെയും നിഷ്ക്രിയത്വം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ