ഇ-മെയില്‍ ചോര്‍ത്തല്‍ വ്യാപക പ്രതിഷേധം


ഇ-മെയില്‍ ചോര്‍ത്തല്‍ മുസ്ലിം വേട്ട - ശിഹാബുദ്ദീന്‍ ചെലക്കുളം

കൊച്ചി : ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവം മുസ്ലിം വേട്ടയുടെ ഭാഗമാണെന്നു പി.ഡി.പി. എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ശിഹാബുദ്ദീന്‍ ചെലക്കുളം പ്രസ്താവിച്ചു. ഇല്ലാത്ത ലവ് ജിഹാദ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ മാധ്യമം പത്രത്തിനെതിരെ തിരിയുന്നത് സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണെന്നു ശിഹാബുദ്ദീന്‍ കുറ്റപ്പെടുത്തി. മുസ്ലിം വേട്ട അനുവദിക്കില്ലെന്ന് പറയുന്ന ലീഗ് നേതാക്കള്‍ ആത്മാര്ത്തതയുന്ടെങ്കില്‍ മഅദനി വിഷയത്തില്‍ ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇ-മെയില്‍ ചോര്‍ത്തല്‍ ലീഗ് നയം വ്യക്തമാക്കണം - പി.ഡി.പി.

കോഴിക്കോട് : മുസ്ലിം നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് നയം വ്യക്തമാക്കണമെന്ന് പി.ഡി.പി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്ന മഅദനിയെ ജയിലിലടക്കുന്നതിന്റെ ഉദ്ദേശ ലക്‌ഷ്യം ജനം തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ശിക്ഷക്ക് സദനില്‍ നടന്ന പ്രവര്‍ത്തക യോഗത്തില്‍ ഷംസുദ്ദീന്‍ പയ്യോളി അധ്യക്ഷത വഹിച്ചു. അഡ്വ. സുധാകരന്‍, നൌഷാദ് കൊടിയത്തൂര്‍, ഫൈസല്‍ ചാലിയം, അസീസ്‌ നല്ലളം, ജാഫ്രി നല്ലളം എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- പി.ഡി.പി.

ആലപ്പുഴ: മുസ്‌ലിങ്ങളുടെ സ്വകാര്യതയിലേക്കുള്ള സര്‍ക്കാര്‍ കടന്നുകയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് നാണക്കേടുണ്ടാക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പി.ഡി.പി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച അഞ്ച്മണിക്ക് മണ്ണഞ്ചേരി ജംഗ്ഷനില്‍ മനുഷ്യാവകാശ സമ്മേളനം നടത്താന്‍ യോഗം തീരുമാനിച്ചു. സമ്മേളനം എന്‍.എസ്.സി. സംസ്ഥാന പ്രസിഡന്റ് പി.ടി.എ.റഹിം ഉദ്ഘാടനം ചെയ്യും.

ഇ-മെയില്‍ ചോര്ത്തലിനു പിന്നില്‍ ഗൂഡാലോചന - സുനീര്‍ ഇസ്മായില്‍


കായംകുളം : മുസ്ലിം സമുദായത്തിന് നേരെയുള്ള ഫാസിസ്റ്റ് ഗൂഡാലോചനയാണ് ഇ-മെയില്‍ ചോര്ത്തലിനു പിന്നിലെന്ന് പി.ഡി.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ പറഞ്ഞു. സര്‍ക്കാരിന്റെ  ഗൂഡാലോചന പുറത്ത് കൊണ്ടുവന്ന പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹാമാണെന്നും സുനീര്‍ ഇസ്മായില്‍ പറഞ്ഞു.



ഇ-മെയില്‍ ചോര്‍ത്തല്‍ ലീഗ് ആര്‍ജ്ജവത്വം കാണിക്കണം


പൊന്നാനി : മുസ്ലിം സമുദായത്തിലെ ജനപ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഇ-മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ലീഗ് ആര്ജ്ജവത്വമുള്ള നിലപാട് സ്വീകരിക്കണമെന്ന് പി.ഡി.പി. മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്‌ അലി കാടാമ്പുഴ അധ്യക്ഷത വഹിച്ചു. അസീസ്‌ വെളിയങ്കോട്, ഗഫൂര്‍ വാവൂര്‍, വേലായുധന്‍ വെന്നിയൂര്‍, യൂസഫ്‌ പാന്ത്ര, ഷറഫുദ്ദീന്‍  പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.


ഇ-മെയില്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണം

ഷോര്ണ്ണൂര്‍  : മുസ്ലിംകളുടെ സ്വാകാര്യ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള രഹസ്യ പോലീസിന്റെ അന്വേഷണം ആര്‍ക്കു വേണ്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കനംമെന്നു പി.ഡി.പി. ഷോര്ണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  മുഹമ്മദ്‌ തൃക്കടീരി, മുസ്തഫ മാരായമംഗലം, ഹമീദ് ചെര്‍പ്പുളശ്ശേരി, ജബ്ബാര്‍ ഇരുമ്പാലശ്ശെരി, ഫൈസല്‍ നെല്ലായ, ഫിറോസ്‌ ചെമ്മന്കുഴി എന്നിവര്‍ സംസാരിച്ചു.

ഇ-മെയില്‍ ചോര്‍ത്തല്‍ ഭയാനകം - പി.ഡി.പി.

തൃത്താല : ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഇ-മെയില്‍ മാത്രം ചോര്‍ത്തിയ സംഭവം നിര്‍ഭാഗ്യകരവും ഭയാനകവുമാണെന്ന് പി.ഡി.പി. തൃത്താല മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസ്തുത വാര്‍ത്ത ജനങ്ങളിലെത്തിച്ച മാധ്യമത്തിനെതിരെ കേസെടുക്കാനുള്ള നീക്കം ഫാസിസമാനെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്‌ ഷംസുദ്ദീന്‍ തൃത്താല, ഭാരവാഹികളായ സൈതലവി, സൈനുദ്ദീന്‍, മുസ്തഫ, നാസ്സര്‍ മാലിക്, അബ്ബാസ്‌  തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇ-മെയില്‍ ചോര്‍ത്തല്‍ കര്‍ശന നടപടി വേണം - പി.ഡി.പി.


തീവ്രവാദികളെല്ലാം  മുസ്ലിംകള്‍ ആണെന്ന് അമേരിക്കയും ഇസ്രായേലും പടച്ചുവിട്ട ജല്പനങ്ങള്‍ക്ക് പിന്തുണയും പ്രചാരണവും നല്‍കുന്നവരുടെ കുത്സിത ബുദ്ധിയാണ് മുസ്ലിംകളുടെയും പത്രപ്രവര്‍ത്തകരുടെയും പ്രോഫഷനലുകളുടെയും ഇ-മെയില്‍ ചോര്‍ത്തുന്നതിന് പിന്നിലെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് അഭിപ്രായപ്പെട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക മത ന്യൂനപക്ഷങ്ങളുടെ ശാക്ത്രീകരണത്തിനും  പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഭീകരവാദ മുദ്രകുത്തി കള്ളക്കേസില്‍  പെടുത്തി ജയിളിലടച്ചതിനു ശേഷമുള്ള അടുത്തഘട്ട പദ്ദതിയുടെ ഭാഗമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പ്രോഫഷനലുകളെ ടാര്‍ജെറ്റ്‌ ചെയ്യുന്നതിന് പിന്നിലെന്നും റജീബ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടന്ന സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തില്‍ ന്യൂനപക്ഷങ്ങള്‍ കുറ്റവാളികളാണെന്ന മുന്‍വിധിയോടെ കേസന്വേഷനങ്ങളെ സമീപിക്കരുതെന്നും നീതിന്യായ സംവിധാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപെടുന്ന സമീപനം ഉണ്ടാവരുതെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നതാണ്.
ഇതിനെയെല്ലാം മറികടന്നു ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അരക്ഷിതത്വ ബോധവും ഭീതിയും സൃഷ്ടിക്കുന്നതിനും പിന്നില്‍ പ്രവര്ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.