മഅദനി മുഖ്യമന്ത്രി ഇടപെടണം - പൂന്തുറ സിറാജ്

ആലപ്പുഴ: അകാരണമായി ബംഗളൂരു ജയിലില്‍ അടച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ വിചാരണ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. ഇതിനായി കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് പി.ഡി.പി നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഅദനിയുടെ വിചാരണ വൈകിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദഗൗഡക്ക് കത്തെഴുതിയത് ആശ്വാസം പകരുന്ന സംഗതിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. ഉപാധികളോടെയെങ്കിലും മഅദനിക്ക് ജാമ്യം ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടണമെന്ന് സിറാജ് ആവശ്യപ്പെട്ടു. കോയമ്പത്തൂര്‍ സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഒമ്പതര വര്‍ഷമെടുത്തു.ആ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. ജയിലില്‍ ഓരോ ദിവസവും മഅദനിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്.


സത്യാവസ്ഥ മനസ്സിലാക്കാന്‍ ഒരു മന്ത്രിതല സംഘത്തെ ബംഗളൂരുവിലേക്ക് അയക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മഅദനിയുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ എല്ലാ മത രാഷ്ട്രീയ സംഘടനകളും ഇടപെടണം.പിറവം ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആരെ പിന്തുണക്കണമെന്ന കാര്യം ജനുവരി അഞ്ചിന് എറണാകുളത്ത് കൂടുന്ന സംസ്ഥാന നേതൃയോഗം തീരുമാനിക്കുമെന്നും സിറാജ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.