മലപ്പുറം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയോടുള്ള നീതി നിഷേധത്തിനെതിരെ മാര്‍ച്ച് 31 നു കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രതിഷേധ സംഘമം സംഘടിപ്പിക്കുമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു. പി.ഡി.പി. മലപ്പുറം ജില്ലാ കൌണ്‍സില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅദനിക്ക് നീതി ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ടു മാര്‍ച്ച് രണ്ടിന് മഞ്ചേരിയില്‍ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ത്തിനെ
ജില്ലാ വൈസ് പ്രസിഡന്‍റ് വേലായുധന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. അസീസ് വെളിയംകോട്, യൂസഫ് പാന്ത്ര, ഗഫൂര്‍ വാവൂര്‍, സുല്‍ഫിക്കര്‍ അലി, ഹബീബ്റഹ്മാന്‍, നാസര്‍ വെള്ളുവങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ