പിസിഎഫ് റിഗ്ഗായി കമ്മിറ്റി ഏരിയ ഭാരവാഹികള്‍


കുവൈറ്റ്: പി ഡി പി പ്രവാസി സംഘടനയായ പി സി എഫ് റിഗ്ഗായി ഏരിയയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റായി മാന്നാര്‍ മുര്‍ഷിദ് മൌലവി, വൈസ് പ്രസിഡന്റ് നാദിര്‍ഷാ എറണാകുളം, സെക്രട്ടറി മുജീബ് ഐ പി വെള്ളിപറമ്പ്, ജോയിന്റ് സെക്രട്ടറി ഷെബീര്‍ ഉപ്പള, ട്രഷറര്‍ ജാഫര്‍ ചന്ദനക്കാവ്, ഏരിയ കമ്മിറ്റി പ്രതിനിധിയായി റഹീം ആരിക്കാടി എന്നിവരെയും തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സലിം തിരൂര്‍, കേന്ദ്രകമ്മിറ്റിയംഗം അറയ്ക്കല്‍ ഹുമയൂണ്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് മാലൂര്‍കുന്നിലെ പള്ളി ഇടവകയുടെ കൈവശമുണ്ടായിരുന്ന 75 സെന്റ് ഭൂമി മന്ത്രി എം കെ മുനീറും കെ എം ഷാജി എം എല്‍ എയും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്‌മൂലത്തില്‍ മറച്ചുവെച്ച ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.


മാന്നാര്‍ മുര്‍ഷിദ് മൌലവി സ്വാഗതവും റഹിം ആരിക്കാടി നന്ദിയും രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.