ഫിറോസിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി, നിരാഹാരം തുടരുന്നു

ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റുന്നു 

ചാവക്കാട് : ഒരാഴ്ചയായി നിരാഹാരം തുടരുന്ന തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്‌ ഫിറോസ്‌ തോട്ടപ്പടിയെ പോലീസ് അറസ്റ്റു ചെയ്തു. ഫിറോസിനെ ചാവക്കാട് താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിച്ചു. ഫിറോസിന് പകരം മറ്റൊരു ജില്ലാ വൈസ് പ്രസിഡണ്ട്‌ സുലൈമാന്‍ കൊരട്ടിക്കര നിരാഹാരം ആരംഭിച്ചു.ഫിറോസ്‌ താലൂക്ക്‌ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു. ഫിറോസിനെ പരിശോടിച്ച താലൂക് ആശുപത്രിയിലെ ഡോക്ടര്‍ ടി.എസ്.രവീന്ദ്രന്‍ ആരോഗ്യാവസ്ഥ മോശമാണെന്നു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍   ചാവക്കാട് എസ്.ഐ.കെ.മാധവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച 12.30 നു സമര പന്തലിലെത്തി ഫിറോസിനെ അറസ്റ്റു ചെയ്യുകയായിരുന്നു.  ഫിറോസിനു മൂത്രാഷയത്തില്‍ അണുബാധ ഉള്ളതായും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 30 നാണ് പി.ഡി.പി. നിരാഹാരം ആരംഭിച്ചത്. ചേറ്റുവ ടോള്‍ പിരിവു അധികൃതര്‍ വാക്ക് പാലിക്കുക എന്ന ആവശ്യവുമായാണ് നിരാഹാരം. നിരാഹാരം ഇന്ന് രണ്ടാഴ്ച പിന്നിടും. 


സമരം ശക്തമായി തുടരും - പി.ഡി.പി.

ചാവക്കാട് : ടോള്‍ പിരിവു നിര്‍ത്തലാക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് പി.ഡി.പി. നേതാക്കളായ എ.എച്ച്.മുഹമ്മദ്‌ മുഈനുദ്ദീന്‍ കറുകമാട്, അബ്ദുല്‍ ഖാദര്‍ ഹാജി, ഹുസൈന്‍ അകലാട്, റഷീദ് തൃത്തല്ലൂര്‍, സിദ്ദീഖ് മുന്നൈനി എന്നിവര്‍ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.